• Latest News

    Tuesday, May 2, 2017

    കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ അനുമതി
    Tuesday, May 2, 2017
    3:50:00 AM

    തിരുവനന്തപുരം: നീണ്ട കാലത്തെ അനിശ്ചിതത്വത്തിനൊടുവില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് ശാപമോക്ഷം. റണ്‍വേ റീ കാര്‍പ്പറ്റിങ്ങിന്റെ പേരില്‍ ഏറെ കാലമായി സര്‍വിസ് നിര്‍ത്തി വച്ചിരുന്ന വലിയ വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയാണ് ഇപ്പോള്‍ ലഭിച്ചത്. [www.malabarflash.com]

    കേന്ദ്ര വ്യോമയാന മന്ത്രാലയം മുഖ്യമന്ത്രി പിണറായി വിജയനെയാണ് ഇക്കാര്യം അറിയിച്ചതെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.
    അതിനാല്‍ അടുത്ത വര്‍ഷം മുതല്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് കരിപ്പൂരിലേക്ക് തന്നെ മാറ്റുമെന്നും കെ.ടി ജലീല്‍ അറിയിച്ചു. 

    റണ്‍വേ ബലപ്പെടുത്തുന്ന പ്രവൃത്തി പൂര്‍ത്തിയായതിനു ശേഷവും കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വിസ് നടത്തിയിരുന്നില്ല. കേന്ദ്രം അനുമതി നല്‍കാത്തതായിരുന്നു ഇതിനു തടസം. സഊദി സെക്ടറിലേക്കടക്കം വലിയ വിമാനങ്ങള്‍ സര്‍വിസ് നിര്‍ത്തി വച്ചത് മലബാറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇതിനെല്ലാമാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ അനുമതി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top