• Latest News

    Thursday, April 6, 2017

    കിടിലൻ ഫീച്ചറുമായി യൂ ​ട്യൂ​ബ് ഗോ ​ഗൂ​ഗി​ൾ പു​റ​ത്തി​റ​ക്കി
    Thursday, April 6, 2017
    12:27:00 AM

    പു​തു​താ​യി ഡി​സൈ​ൻ ചെ​യ്ത യൂ ​ട്യൂ​ബ് ആ​പ്ലി​ക്കേ​ഷ​നാ​യ യൂ ​ട്യൂ​ബ് ഗോ ​ഗൂ​ഗി​ൾ പു​റ​ത്തി​റ​ക്കി. ഇ​ന്ത്യ​യി​ലെ അ​തി​വേ​ഗം വ​ള​രു​ന്ന ഇ​ന്‍റ​ർ​നെ​റ്റ് മാ​ർ​ക്ക​റ്റ് ല​ക്ഷ്യ​മി​ട്ടാ​ണ് യൂ ​ട്യൂ​ബി​ന്‍റെ പു​തി​യ ആ​പ്. യൂ ​ട്യൂ​ബ് ഗോ ​എ​ന്ന പേ​രി​ലാ​ണ് പു​തി​യ ആ​പ്പി​ന്‍റെ ബീ​റ്റ വേ​ർ​ഷ​ൻ ഇ​ന്ത്യ​യി​ലെ ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.[www.malabarflash.com]

    നി​ല​വി​ൽ ല​ഭ്യ​മാ​യി​ട്ടു​ള്ള യൂ ​ട്യൂ​ബ് ആ​പ്പി​ൽ നി​ന്നും തി​ക​ച്ചും വി​ത്യ​സ്ത​മാ​ണ് യൂ ​ട്യൂ​ബ് ഗോ. ​യൂ ട്യൂ​ബ് ആ​പ്പി​ലെ ഒാ​ഫ് ലൈ​നി​ലും വീ​ഡി​യോ കാ​ണാ​നു​ള്ള ഒാ​പ​ഷ​ന് പ്ര​ധാ​ന്യം ന​ൽ​കി​യാ​ണ് യൂ ​ട്യൂ​ബ് ഗോ ​അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വേ​ഗ​ത കു​റ​ഞ്ഞ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കാ​ണ് യൂ ​ട്യൂ​ബ് ഗോ​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക. ആ​പ്പി​ന്‍റെ ഹോം ​സ്ക്രീ​നി​ൽ സേ​വ് ചെ​യ്ത വീ​ഡി​യോ കാ​ണാ​നു​ള്ള ടാ​ബ് കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

    വീ​ഡി​യോ സേ​വ് ചെ​യ്യു​ന്ന​തി​നു മു​ന്പ് പ്രി​വ്യു കാ​ണാ​നും സേ​വ് ചെ​യ്ത വീ​ഡി​യോ ഫോ​ണി​ലെ ഹോ​ട്ട്സ്പോ​ട്ട് ഉ​പ​യോ​ഗി​ച്ച് മ​റ്റൊ​രു ഫോ​ണി​ലേ​ക്ക് അ​യ​യ്ക്കാ​നു​ള്ള ഫീ​ച്ച​റും യൂ ​ട്യൂ​ബ് ഗോ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. നേ​ര​ത്ത​ത്തെ ആ​പ്പി​ലു​ള്ള ഏ​തു ക്വാ​ളി​റ്റി​യി​ലു​ള്ള വീ​ഡി​യോ​യാ​ണ് സേ​വ് ചെ​യ്യേ​ണ്ട​തെ​ന്ന ഒാ​പ്ഷ​ൻ പു​തി​യ ആ​പി​ലും ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. യൂ ​ട്യൂ​ബ് ആ​പി​ൽ സേ​വ് ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത വീ​ഡി​യോ​ക​ൾ ല​ഭ്യ​മാ​ണെ​ങ്കി​ലും യൂ ​ട്യൂ​ബ് ഗോ​യി​ൽ സേ​വ് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന വീ​ഡി​യോ​ക​ൾ മാ​ത്ര​മേ ല​ഭി​ക്കു. പു​തി​യ ആ​പ് മ​ല‍​യാ​ളം ഉ​ൾ​പ്പെ​ടെ 10 ഭാ​ഷ​ക​ളി​ൽ ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ വീ​ഡി​യോ സേ​വ് ചെ​യ്യാ​ൻ ഏ​തു നെ​റ്റ്‌​വ​ർ​ക്കാ​ണ് (മൊ​ബൈ​ൽ നെ​റ്റ്/വൈ-​ഫൈ) ഉ​പ​യോ​ഗി​ക്കേ​ണ്ട​തെ​ന്ന് തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ഒാ​പ്ഷ​ൻ ഇ​ല്ലാ​ത്ത​ത് ഒ​രു കു​റ​വു​ത​ന്നെ​യാ​ണ്.

    റി​ല​യ​ൻ​സ് ജി​യോ സൗ​ജ​ന്യ ഇ​ൻ​ർ​നെ​റ്റ് പാ​ക്കേ​ജു​മാ​യി വ​ന്ന​തു​മു​ത​ൽ ഇ​ന്ത്യ​യി​ലെ വീ​ഡി​യോ കാ​ണു​ന്ന​വ​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​ർ​ന്നെ​ന്നാ​ണ് ക​ണ​ക്ക്. മ​റ്റു മൊ​ബൈ​ൽ ക​ന്പ​നി​ക​ളും കു​റ​ഞ്ഞ നി​ര​ക്കി​ൽ ഡേ​റ്റ ന​ൽ​കാ​ൻ തു​ട​ങ്ങി​യ​തും യൂ ​ട്യൂ​ബ് പോ​ലെ​യു​ള്ള വീ​ഡി​യോ വെ​ബ്സൈ​റ്റു​ക​ൾ​ക്കു കു​തി​ച്ചു​ചാ​ട്ട​ത്തി​നു വ​ഴി​യൊ​രു​ക്കി. ഈ ​സാ​ഹ​ച​ര്യം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണ് ഗൂ​ഗി​ളി​ന്‍റെ ല​ക്ഷ്യം. പ​രീ​ക്ഷ​ണ​ഘ​ട്ടം ക​ഴി​ഞ്ഞാ​ൽ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും പു​തി​യ പ​തി​പ്പ് അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

    എ​ങ്ങ​നെ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാം
    പ്ലേ​സ്റ്റോ​റി​ൽ നി​ന്നു യൂ ​ട്യൂ​ബ് ഗോ ​ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ക. ആ​പ് തു​റ​ക്കു​ന്പോ​ൾ മൊ​ബൈ​ൽ ന​ന്പ​ർ ന​ൽ​ക​ണം. മൊ​ബൈ​ൽ ന​ന്പ​ർ വേ​രി​ഫൈ ചെ​യ്യാ​ൻ ഒ​രു കോ​ഡ് മെ​സേ​ജി​ലൂ​ടെ ല​ഭി​ക്കും. ഇ​ത് ന​ൽ​കി​യ ശേ​ഷം ഗൂ​ഗി​ൾ അ​ക്കൗ​ണ്ട് കൂ​ടി സെ​ല​ക്‌​ട് ചെ​യ്തു ന​ൽ​കി​യാ​ൽ ആ​പ് ഒാ​പ്പ​ണാ​കും

    Keywords: Tech News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കിടിലൻ ഫീച്ചറുമായി യൂ ​ട്യൂ​ബ് ഗോ ​ഗൂ​ഗി​ൾ പു​റ​ത്തി​റ​ക്കി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top