• Latest News

    Tuesday, April 18, 2017

    ഗൂഗിള്‍ ജീവനക്കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ യുവാവ് പിടിയില്‍
    Tuesday, April 18, 2017
    12:59:00 AM

    ന്യു​യോ​ർ​ക്ക്: ഗൂ​ഗി​ൾ ജീ​വ​ന​ക്കാ​രി​യെ കാ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കു​റ്റ​വാ​ളി​യെ​ന്നു സം​ശ​യി​ക്കു​ന്ന ആ​ൾ പി​ടി​യി​ൽ. ആ​ഞ്ച​ലോ കോ​ള​ൻ ഓ​ർ​ട്ടി​ൻ എ​ന്ന യു​വാ​വാ​ണ് പി​ടി​യി​ലാ​യ​ത്. ബ​ലാ​ത്സം​ഗ​ത്തി​നി​ടെ യു​വ​തി കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്ന് വോ​ർ​സെ​സ്റ്റ​ർ കൗ​ണ്ടി അ​റ്റോ​ർ​ണി ജോ​സ​ഫ് ടി.​ഏ​ർ​ളി ജൂ​നി​യ​ർ അ​റി​യി​ച്ചു.[www.malabarflash.com]

    ഗൂ​ഗി​ൾ അ​ക്കൗ​ണ്ട് മാ​നേ​ജ​രാ​യി​രു​ന്ന വ​നേ​സ മ​ർ​ക്കോ​ട്ടി​നെ ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് ഏ​ഴി​നാ​ണ് കാ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ന്യൂ​യോ​ർ​ക്കി​ൽ താ​മ​സ​ക്കാ​രി​യാ​യി​രു​ന്ന വ​നേ​സ​യെ ജോ​ഗിം​ഗി​ന് പോ​യ​തി​നു​ശേ​ഷം കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ഏ​ഴ് മ​ണി​ക്കൂ​റി​നു​ശേ​ഷം രാ​ത്രി എ​ട്ട​ര​യോ​ടെ ഇ​വ​രു​ടെ മൃ​ത​ദേ​ഹം ബ്രൂ​ക്സ് സ്റ്റേ​ഷ​ൻ റോ​ഡി​ന് സ​മീ​പ​ത്തു​നി​ന്നു ക​ണ്ടെ​ത്തി. മ​സാ​ച്യു​സെ​റ്റ്സി​ലെ കാ​ടി​നു​ള്ളി​ൽ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട സ്ഥ​ല​ത്തു​നി​ന്നു അ​ര കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ പ്രി​ൻ​സ്ടോ​ണി​ലാ​ണ് ഇ​വ​രു​ടെ മാ​താ​വി​ന്‍റെ വീ​ട്. ഇ​വി​ടെ നി​ന്നാ​ണ് യു​വ​തി ന​ട​ക്കാ​നി​റ​ങ്ങി​യ​തും അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തും.

    പൂ​ർ​ണ​മാ​യി ന​ഗ്ന​മാ​ക്ക​പ്പെ​ട്ട മൃ​ത​ശ​രീ​ര​ത്തി​ന്‍റെ കൈ​കാ​ലു​ക​ളും ത​ല​യും ക​ത്തി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യെ ക്രൂ​ര​മാ​യ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​ണോ​യെ​ന്ന് പോ​ലീ​സ് അ​ന്നു​ത​ന്നെ സം​ശ​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് 1300ൽ ​അ​ധി​കം പേ​രി​ൽ​നി​ന്നു മൊ​ഴി​യെ​ടു​ത്ത​ശേ​ഷ​മാ​ണ് അ​ക്ര​മി​യെ സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ച​ത്.

    പ്ര​തി​യു​ടെ ഡി​എ​ൻ​എ​യും കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ ഡി​എ​ൻ​എ​യും ഒ​ന്നു​ത​ന്നെ​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു.

    Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഗൂഗിള്‍ ജീവനക്കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ യുവാവ് പിടിയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top