• Latest News

    Wednesday, April 19, 2017

    ഉദുമയില്‍ ബൈക്കും മീന്‍ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
    Wednesday, April 19, 2017
    3:05:00 PM

    ഉദുമ: ഉദുമ റെയില്‍വേ ഗേററിന് സമീപം കെ.എസ്.ടി.പി റോഡില്‍ ബൈക്കും മീന്‍ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം.[www.malarflash.com]

    ഉദുമ ബാരയിലെ ബാലന്‍ ആചാരി, അരമങ്ങാനത്തെ രാമകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേററത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേററ ബാലന്‍ ആചാരിയെ മംഗലപുരത്തെ ആശുപത്രിയിലേക്ക് മാററി.
    ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് അപകടം, ഉദുമയില്‍ നിന്നും നാലാംവാതുക്കലിലേക്ക് പോവുകയായിരുന്ന കെ.എല്‍ 14 എം 795 യൂണികോണ്‍ ബൈക്കില്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എ 19 ഡി 7210 മീന്‍ ലോറി ഇടിക്കുകയായിരുന്നു.


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമയില്‍ ബൈക്കും മീന്‍ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top