• Latest News

    Sunday, April 30, 2017

    യുവതിയെ തീവണ്ടിതട്ടി മരിച്ചനിലയിലും പിഞ്ചുകുഞ്ഞിന്റെ കാലുകളറ്റ നിലയിലും കണ്ടെത്തി
    Sunday, April 30, 2017
    3:15:00 AM

    പയ്യന്നൂര്‍: യുവതിയെ തീവണ്ടിതട്ടി മരിച്ചനിലയിലും രണ്ടരവയസ്സുള്ള മകനെ കാലുകളറ്റ നിലയില്‍ ഗുരുതരാവസ്ഥയിലും പയ്യന്നൂരില്‍ റെയില്‍വേ ട്രാക്കിനുസമീപം കണ്ടെത്തി.[www.malabarflash.com]

    പിലാത്തറ പീരക്കാംതടം ദേശീയപാതയ്ക്കരികിലെ ദാറുസ്സലാമില്‍ സഹീദ (29)യാണ് മരിച്ചത്. ഇരുകാലുകളും വേര്‍പെട്ട നിലയില്‍ മകന്‍ മുഹമ്മദ് സാലിഹിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആസ്​പത്രിയിലെത്തിച്ചു. സാലിഹിനെ കാലുകള്‍ തുന്നിച്ചേര്‍ക്കാനുള്ള അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

    ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. റെയില്‍വേ പാളത്തിനടുത്ത് യുവതിയുടെ മൃതദേഹം കണ്ട വഴിയാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ പയ്യന്നൂര്‍ സ്റ്റേഷനില്‍ വിവരം നല്‍കി. പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ പയ്യന്നൂരിലെ സ്വകാര്യ ആസ്​പത്രിയിലെത്തിച്ച് അടിയന്തരശുശ്രൂഷ നല്‍കി മംഗളുരുവിലേക്ക് അയച്ചു.

    പയ്യന്നൂര്‍ സി.ഐ. എം.പി.ആസാദ്, എസ്.ഐ. അശോകന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി സഹീദയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആസ്​പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

    പട്ടുവം വളപ്പില്‍ മമ്മു ഹാജിയുടെയും ആസിയയുടെയും മകളാണ് സഹീദ. ഭര്‍ത്താവ്: നീലേശ്വരം തൈക്കടപ്പുറത്തെ സമീര്‍ (ദുബായ്). സഹോദരങ്ങള്‍: ഡോ. ഫരീദ, റഫിയ, മുഹമ്മദ് ജാബര്‍ (ഇരുവരും അബുദാബി). ഖബറടക്കം ഞായറാഴ്ച രാവിലെ 11-ന് പിലാത്തറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

    Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: യുവതിയെ തീവണ്ടിതട്ടി മരിച്ചനിലയിലും പിഞ്ചുകുഞ്ഞിന്റെ കാലുകളറ്റ നിലയിലും കണ്ടെത്തി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top