• Latest News

    Sunday, April 9, 2017

    മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു
    Sunday, April 9, 2017
    3:21:00 PM

    കണ്ണൂർ: തളിപ്പറമ്പിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു. വടക്കാഞ്ചേരി എം.കെ. അബ്ദുൽ ലത്തീഫ് ഹലീമ ദമ്പതികളുടെ മകൾ ഫാത്തിമത്തുൽ ഫലാഹ(01) ആണു മരിച്ചത്.[www.malabarflash.com] 
    മുലകുടിക്കുമ്പോള്‍ പാല്‍ തൊണ്ടയില്‍ തങ്ങി ശ്വാസതടസം നേരിട്ടാണു മരണപ്പെട്ടത്. 

    ശനിയാഴ്ച വൈകിട്ട് ഏഴുമണിക്കായിരുന്നു സംഭവം. ഉടനെ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞു മരിച്ചു. സഹോദരങ്ങൾ: ഫഹദ്, ഫരീദ.


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top