• Latest News

    Friday, April 21, 2017

    ഫാസിസം നിസ്സംഗതയെ വളമാക്കുന്നു: എസ്.എസ്.എഫ് ടേബിള്‍ ടോക്ക്
    Friday, April 21, 2017
    10:16:00 PM

    കാസര്‍കോട്: ഇന്ത്യയുടെ ചരിത്രം വളച്ചൊടിച്ചും പാരമ്പര്യത്തെ തിരസ്‌ക്കരിച്ചും തങ്ങള്‍ക്കനുഗുണമായ രാഷ്ട്രീയാന്തരീക്ഷം സൃഷ്ട്ടിക്കാനുള്ള പദ്ധതികള്‍ ഒന്നൊന്നായി നടപ്പാക്കുകയാണ് സംഘ്പരിവാര്‍. തങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത കലാകാരന്‍മാര്‍ ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.[www.malabarflash.com]

    ചെറുത്തുനില്‍പ്പിന് ആക്കം കൂട്ടുന്ന ധൈഷണിക പ്രതിരോധത്തെയാണ് ഫാസിസം ഭയപ്പെടുന്നത് അതിനാല്‍ ചരിത്രാന്വേഷണങ്ങളിലൂടെ രാഷ്ട്രീയ ഭീരുത്വത്തെ തുരത്താന്‍ വിദ്യാര്‍ത്ഥികള്‍ കരുത്താര്‍ജ്ജിക്കണമെന്ന് എസ് എസ് എഫ് ടേബിള്‍ ടോക്ക് അഭിപ്രായപ്പെട്ടു

    ക്ലാസിക്കല്‍ ഫാസിസത്തില്‍ നിന്നും ഇന്ത്യന്‍ ഫാസിസത്തിലേക്കുള്ള ദൂരം' എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ടേബിള്‍ ടോക്കില്‍ ജില്ലാ ഫൈനാന്‍സ് സെക്രട്ടറി ഹാരിസ് ഹിമമി സഖാഫി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വിസ്ഡം ചെയര്‍മാന്‍ സ്വലാഹുദ്ധീന്‍ അയ്യൂബി ഉല്‍ഘാടനം ചെയ്തു.

    മാധ്യമ പ്രവര്‍ത്തകന്‍ മുസ്തഫ പി.എറയ്ക്കല്‍ വിഷയാവതരണം നടത്തി. സ്വാദിഖ് ആവളം, അബ്ദുറഹ്മാന്‍ എരോല്‍, കെ.എം.കളത്തൂര്‍, ഫാറൂഖ് പൊസോട്ട് പ്രസംഗിച്ചു. കാമ്പസുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ സംബന്ധിച്ചു.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഫാസിസം നിസ്സംഗതയെ വളമാക്കുന്നു: എസ്.എസ്.എഫ് ടേബിള്‍ ടോക്ക് Rating: 5 Reviewed By: editordesk Malabarflash
    Scroll to Top