• Latest News

    Saturday, April 22, 2017

    അന്നജാത്ത് 2017 ചൊവ്വാഴ്ച തുടങ്ങും
    Saturday, April 22, 2017
    12:04:00 PM

    മേല്‍പ്പറമ്പ: എസ്.കെ.എസ്.എസ്.എസ്.എഫ്. ചെമ്പിരിക്ക ശാഖയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന അന്നജാത്ത് ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന അന്നജാത്ത്-2017, അഞ്ചു ദിവസത്തെ മതപ്രഭാഷണ പരമ്പര 2017 ഏപ്രില്‍ 25 ചൊവ്വാഴ്ച മുതല്‍ 29 ശനിയാഴ്ച വരെ മഗ്‌രിബ് നിസ്‌കാരാനന്തരം ചെമ്പിരിക്ക ദിറായത്തുല്‍ ഇസ്ലാം മദ്രസാ അങ്കണത്തില്‍ വെച്ച് നടത്തപ്പെടുകയാണ്.[www.malabarflash.com]

    25 വൈകുന്നേരം 4 മണിക്ക് മേല്‍പറമ്പില്‍ നിന്നും വാഹന ജാഥ ആരംഭിക്കും തുടര്‍ന്ന് ചെമ്പിരിക്ക മഖാം പരിസരത്ത് നിന്ന് വിഖായ വളണ്ടിയര്‍ അകമ്പടിയോടെയുള്ള പദയാത്രയും നടക്കും

    കീഴൂര്‍ മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ഹമീദ് ഹാജി കണ്ടത്തില്‍ അധ്യക്ഷത വഹിക്കും. കണ്‍വീനര്‍ താജുദ്ദീന്‍ ചെമ്പിരിക്ക സ്വാഗതം പറയും. 

    അത്തിപ്പറ്റ ഉസ്താദ്, ഹമീദലി ശിഹാബ് തങ്ങള്‍, നജ്മുദ്ധീന്‍ പൂക്കോയ തങ്ങള്‍, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി, മെട്രോ മുഹമ്മദ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി, കെ.കെ. അബ്ദുല്ല ഹാജി, സി.ബി. ബാവ ഹാജി എന്നീ നേതാക്കളും, അന്‍വര്‍ മുഹ്‌യുദ്ധീന്‍ ഹുദവി ആലുവ, ഉമറുല്‍ ഫാറൂഖ് ഹുദവി ബഹ്‌റൈന്‍, അബ്ദുല്‍ റസാഖ് ഫൈസി മണ്ണാര്‍ക്കാട്, അബ്ദുല്‍ നാസര്‍ മുസ്ലിയാര്‍ ആലപ്പുഴ, ഇ.എം. സുലൈമാന്‍ സഅദി കാഞ്ഞങ്ങാട് എന്നീ പ്രമുഖ പ്രഭാഷകരും സംബന്ധിക്കും. മജ്‌ലിസുന്നൂറോടെ സമാപിക്കും.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അന്നജാത്ത് 2017 ചൊവ്വാഴ്ച തുടങ്ങും Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top