• Latest News

    Thursday, April 13, 2017

    ടാക്‌സി ഡ്രൈവറെ കത്തി കാണിച്ച് ഭീക്ഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ യുവതി പിടിയില്‍
    Thursday, April 13, 2017
    1:21:00 AM

    വാഷിംഗ്ടണ്‍: ടാക്‌സി ഡ്രൈവറെ പീഡനത്തിനിരയാക്കിയ ഇരുപത്തിമൂന്നുകാരിയായ ബ്രിട്ടണി കാര്‍ട്ടര്‍ പോലീസ് പിടിയില്‍. അമേരിക്കയില്‍ ഒഹിയോ സംസ്ഥാനത്താണ് വേറിട്ട ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്തത്.[www.malabarflash.com] 

    ഇരുപതുകാരനായ ആണ്‍ സുഹൃത്തായ കോറി ജാക്ക് ഇതുവരെ തിരിച്ചറയാനായിട്ടില്ലാത്ത മറ്റൊരു ആളോടും കൂടെ ബ്രിട്ടണി കാര്‍ട്ടര്‍ ടാക്‌സിയില്‍ കയറുകയായിരുന്നു. പിന്നാലെ ഇരുപതുകാരന്‍ ടാക്‌സി ഡ്രൈവറെ കത്തി കാണിച്ച് ഭീക്ഷണിപ്പെടുത്തി ഈ സമയം യുവതി ഡ്രൈവറെ പീഡിപ്പിക്കുകയായിരുന്നു. യുവതി ഡ്രൈവറെ പീഡിപ്പിക്കുന്നതിനിടെ കൂടെയുള്ളവര്‍ ടാക്‌സി ക്യാബിനില്‍ നിന്നും പണവും അപഹരിച്ചിട്ടുണ്ട്.

    യുവതി ഉള്‍പ്പെടെയുള്ള സംഘം രക്ഷപ്പെട്ടതിനുശേഷം ഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഘത്തിന്റെ ലക്ഷ്യം എന്തായിരുന്നുവെന്ന് വ്യക്തമായിട്ടില്ല.

    Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ടാക്‌സി ഡ്രൈവറെ കത്തി കാണിച്ച് ഭീക്ഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ യുവതി പിടിയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top