• Latest News

    Monday, April 24, 2017

    സെൻകുമാറിനെ ഡിജിപിയാക്കണം; സർക്കാർ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
    Monday, April 24, 2017
    12:38:00 PM

    ന്യൂഡൽഹി: ടി.പി. സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്നു മാറ്റിയ കേരള സർക്കാർ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. സെൻകുമാറിന് പോലീസ് മേധാവി സ്ഥാനം തിരികെ നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.[www.malabarflash.com] 

    ജസ്റ്റീസ് മദൻ ബി. ലോക്കൂർ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി. ജിഷ വധക്കേസ്, പുറ്റിംഗൽ വെടിക്കെട്ടപകടം കേസുകൾ പറഞ്ഞ് സെൻകുമാറിനെ മാറ്റാൻ കഴിയില്ല. സർക്കാർ നടപടി തെറ്റാണെന്നും സുപ്രീംകോടതി പറഞ്ഞു.

    ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള ഡി​ജി​പി സ്ഥാ​ന​ത്തു നി​ന്നു കേ​ര​ള സ​ർ​ക്കാ​ർതന്നെ മാ​റ്റി​യ​തി​നെ​തി​രേ ടി.​പി. സെ​ൻ​കു​മാ​ർ ന​ൽ​കി​യ ഹ​ർ​ജി​യിലാണ് സുപ്രീംകോടതി വിധി. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ രാ​ഷ്‌ട്രീയവി​രോ​ധം തീ​ർ​ക്കാ​നാ​ണു ത​ന്നെ നീ​ക്കി​യ​തെ​ന്നാ​ണു സെ​ൻ​കു​മാ​ർ ഹ​ർ​ജി​യി​ൽ ആ​രോ​പിച്ചത്. പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​തി​ന്‍റെ പി​റ്റേ​ന്ന് അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യും ഇ​പ്പോ​ൾ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യ ന​ളി​നി നെ​റ്റോ ന​ൽ​കി​യ കു​റി​പ്പു കീ​ഴ്ക്കോ​ട​തി​ക​ളി​ൽ സ​ർ​ക്കാ​ർ മ​റ​ച്ചു​വ​ച്ചു​വെ​ന്നും സെ​ൻ​കു​മാ​ർ ആ​രോ​പി​ച്ചിരുന്നു.

    എ​ന്നാ​ൽ, പു​റ്റിംഗ​ൽ വെ​ടി​ക്കെ​ട്ട​പ​ക​ടം, ജി​ഷ വ​ധ​ക്കേ​സ് എ​ന്നി​വ​യി​ലെ അ​ന്വേ​ഷ​ണ വീ​ഴ്ച​ക​ളാ​ണ് സെ​ൻ​കു​മാ​റി​നെ മാ​റ്റാ​ൻ കാ​ര​ണ​മെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ വാ​ദം. ഈ ​ര​ണ്ടു കേ​സു​ക​ളു​മ​ല്ല സെ​ൻ​കു​മാ​റി​നെ മാ​റ്റാ​ൻ കാ​ര​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​യ​മ​സ​ഭ​യി​ലെ പ്ര​സം​ഗം ചൂ​ണ്ടി​ക്കാ​ട്ടി, സ​ർ​ക്കാ​രി​ന്‍റെ വാ​ദ​ത്തെ സെ​ൻ​കു​മാ​റി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ഖ​ണ്ഡി​ച്ചി​രു​ന്നു.

    ഡി​ജി​പി നി​യ​മ​നം സം​ബ​ന്ധി​ച്ച പ്ര​കാ​ശ് സിം​ഗ് കേ​സി​ലെ വി​ധി പോ​ലീ​സി​നെ ബാ​ഹ്യ​സ​മ്മ​ർ​ദ​ങ്ങ​ളി​ൽ നി​ന്നും ര​ക്ഷി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണെന്നും സ്ഥാ​ന​മാ​റ്റം പോ​ലു​ള്ള സ​ർ​വീ​സ് ന​ട​പ​ടി​ക​ൾ​ക്ക് ബാ​ധ​ക​മ​ല്ലെ​ന്നു​മാ​ണു സ​ർ​ക്കാ​ർ വാ​ദി​ച്ച​ത്. പോ​ലീ​സി​നെ​തി​രേ പൊ​തു​ജ​നാ​ഭി​പ്രാ​യം ഉ​യ​ർ​ന്നു വ​ന്ന​തും ഡി​ജി​പി​യെ മാ​റ്റാ​ൻ കാ​ര​ണ​മാ​യെ​ന്നു നേ​ര​ത്തേ സ​ർ​ക്കാ​ർ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചി​രു​ന്നു.

    സം​സ്ഥാ​ന സ​ർ​ക്കാ​രി​നുവേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഹ​രീ​ഷ് സാ​ൽ​വേ​യും സെ​ൻ​കു​മാ​റി​നു വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ദു​ഷ്യ​ന്ത് ദ​വെ​യുമാ​ണ് വാ​ദി​ച്ച​ത്.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സെൻകുമാറിനെ ഡിജിപിയാക്കണം; സർക്കാർ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top