• Latest News

    Friday, April 28, 2017

    റിയാസ് മുസ്‌ല്യാര്‍ വധം: സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കും
    Friday, April 28, 2017
    4:15:00 PM

    കാസര്‍കോട്: കാസര്‍കോട് പഴയ ചൂരി ജുമാ മസ്ജിദില്‍ റിയാസ് മുസ്‌ല്യരെ കൊലപ്പെടുത്തിയ കേസ് കൈകാര്യം ചെയ്യുന്നതിന് വേണ്ടി പ്രഗത്ഭനായ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കും.[www.malabarflash.com]

    ഇതു സംബന്ധിച്ച് ജില്ലാ ജനകീയ നീതി വര്‍ക്കിംഗ് പ്രസിഡണ്ട് സൈഫുദ്ദീന്‍ കെ.മക്കോട് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന് മറുപടിയായി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു വേണ്ടി അണ്ടര്‍ സെക്രട്ടറി അനിത ബി.സി. നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
    ജില്ലാ ജനകീയ നീതി വേദി ഉദ്ദേശിക്കുന്ന അഭിഭാഷകന്റെ സമ്മതപത്രം നല്‍കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് തന്നെ കേരളത്തിലെ പ്രഗത്ഭനായ അഭിഭാഷകന്റെ പേര് നേരിട്ട് നല്‍കുമെന്ന് സൈഫുദ്ദീന്‍ മക്കോട് അറിയിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: റിയാസ് മുസ്‌ല്യാര്‍ വധം: സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കും Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top