• Latest News

    Monday, April 17, 2017

    അശ്ലീല വീഡിയോ ക്ലിപ് കാട്ടി പണം തട്ടാന്‍ ശ്രമിച്ച ചാനല്‍ മേധാവി അറസ്റ്റില്‍
    Monday, April 17, 2017
    12:21:00 AM

    ബം​ഗ​ളു​രു: വ്യ​വ​സാ​യി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ക്ക​വെ ക​ന്ന​ഡ ചാ​ന​ൽ മേ​ധാ​വി അ​റ​സ്റ്റി​ൽ. ജ​ന​ശ്രീ ന്യൂ​സ് ചാ​ന​ൽ സി​ഇ​ഒ ല​ക്ഷ്മി​പ്ര​സാ​ദ് വാ​ജ്പെ​യ്(42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.[www.malabarflash.com]
    ചാ​ന​ലി​ലൂ​ടെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ഇ​യാ​ൾ വ്യ​വ​സാ​യി​യി​ൽ​നി​ന്നു പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച​ത്.

    പ്ര​മു​ഖ കെ​ട്ടി​ട നി​ർ​മാ​ണ​ഗ്രൂ​പ്പാ​യ ഇ​ൻ​ജാ​സി​ൽ അം​ഗ​മാ​യ പ​രാ​തി​ക്കാ​ര​ൻ ഉ​ൾ​പ്പെ​ട്ട അ​ശ്ലീ​ല വീ​ഡി​യോ ക്ലി​പ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ. 15 കോ​ടി രൂ​പ​യാ​ണ് ഇ​യാ​ൾ വ്യ​വ​സാ​യി​യി​ൽ​നി​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​ന്‍റെ ആ​ദ്യ ഗ​ഡു​വാ​യ അ​ഞ്ചു കോ​ടി രൂ​പ കൈ​മാ​റ​വെ പോ​ലീ​സ് ല​ക്ഷ്മി പ്ര​സാ​ദി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ല​ക്ഷ്മി പ്ര​സാ​ദി​നാ​യി പ​ണം വാ​ങ്ങി​യ സ​ഹാ​യി​യും പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

    ല​ക്ഷ്മി പ്ര​സാ​ദി​നെ​തി​രേ ബം​ഗ​ളു​രു​വി​ലെ കൊ​മേ​ഴ്സ്യ​ൽ സ്ട്രീ​റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മു​ന്പും സ​മാ​ന കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പ്ര​മു​ഖ വ്യ​വ​സാ​യി​ക​ളെ ല​ക്ഷ്യ​മി​ട്ട് പി​ന്തു​ട​ർ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. നാ​ലു വ​ർ​ഷം മു​ന്പാ​ണ് ല​ക്ഷ്മി പ്ര​സാ​ദ് ജ​ന​ശ്രീ ചാ​ന​ലി​ന്‍റെ സി​ഇ​ഒ സ്ഥാ​ന​ത്തെ​ത്തി​യ​ത്. 

    Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അശ്ലീല വീഡിയോ ക്ലിപ് കാട്ടി പണം തട്ടാന്‍ ശ്രമിച്ച ചാനല്‍ മേധാവി അറസ്റ്റില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top