• Latest News

  Thursday, April 6, 2017

  ചാക്കോച്ചനും രഞ്ജിത് ശങ്കറും; 'രാമന്റെ ഏദന്‍തോട്ടം' ട്രെയിലറെത്തി
  Thursday, April 6, 2017
  11:40:00 PM

  കുഞ്ചാക്കോ ബോബന്‍ നായകനായ രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'രാമന്റെ ഏദന്‍തോട്ടം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.[www.malabarflash.com]

  ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് ലേബലായ Muzik247 (മ്യൂസിക്247)ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്.

  അനുസിത്താരയാണ് നായിക.അജു വര്‍ഗ്ഗീസ്, രമേശ് പിഷാരടി, ജോജു ജോര്‍ജ്, മുത്തുമണി എന്നിവരും ചിത്രത്തിലുണ്ട്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍കുന്നു. 

  ഡ്രീസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറാണ് നിര്‍മ്മാണം. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് വിതരണം.മെയ് 12 നു ചിത്രം റിലീസ് ചെയ്യും.


  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: ചാക്കോച്ചനും രഞ്ജിത് ശങ്കറും; 'രാമന്റെ ഏദന്‍തോട്ടം' ട്രെയിലറെത്തി Rating: 5 Reviewed By: UMRAS vision
  Scroll to Top