• Latest News

    Monday, April 17, 2017

    മതേതര നിലപാടിന്റെ വിജയമെന്ന് പികെ കുഞ്ഞാലിക്കുട്ടി
    Monday, April 17, 2017
    9:53:00 AM

    മലപ്പുറം: ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം മതേതര നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി.[www.malabarflash.com]

    വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വേങ്ങരയിലെ വസതിയില്‍ വച്ച് മാധ്യമങ്ങളെ കണ്ടപ്പോള്‍ ആണ് കുഞ്ഞാലിക്കുട്ടി ഇങ്ങനെ പറഞ്ഞത്.

    ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നോട്ട് വച്ച മതേതര രാഷ്ട്രീയ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് ഈ ജനവിധി. പ്രതീക്ഷിച്ച വോട്ട് പോലും നേടാന്‍ സാധിക്കാത്ത രീതിയിലുള്ള തിരിച്ചടിയാണ് ഇക്കുറി എല്‍ഡിഎഫിന് ലഭിച്ചിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    അതേസമയം മലപ്പുറത്ത് യുഡിഎഫ് രണ്ട് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടുമെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മതേതര നിലപാടിന്റെ വിജയമെന്ന് പികെ കുഞ്ഞാലിക്കുട്ടി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top