• Latest News

    Saturday, April 8, 2017

    റിയാസ് മൗലവിയെ കൊലപ്പെടുത്തിയത് വര്‍ഗീയ കലാപം നടത്താന്‍: മുഖ്യമന്ത്രി
    Saturday, April 8, 2017
    12:39:00 PM

    കൊണ്ടോട്ടി: കാസര്‍കോട്ടെ മദ്‌റസ അധ്യാപകന്‍ റിയാസ് മുസ്‌ല്യാരെ കൊലപ്പെടുത്തിയത് വര്‍ഗീയ കലാപം നടത്താന്‍വേണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.[www.malabarflash.com] 

    മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി വാഴയൂര്‍ കാരാടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്.
    ഇതിെന്റ ഭാഗമായി ആര്‍.എസ്.എസ് ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകമായിരുന്നു കാസര്‍കേട്ടോത്. കേസില്‍ പോലീസ് പിടിയിലായവരെല്ലാം ആര്‍.എസ്.എസിന്റെ പ്രധാനികളാണ്. മതാധിഷ്ഠിത രാഷ്ട്രം സ്ഥാപിക്കണമെങ്കില്‍ ആദ്യം തകരേണ്ടത് മതനിരപേക്ഷതയാണ്. 
    കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെ ഇതിനാണ് ആര്‍.എസ്.എസ് നേതൃത്വം ഇപ്പോള്‍ ശ്രമിക്കുന്നത്. 

    ഗാന്ധിയെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കുന്നതിനൊപ്പം നെഹ്‌റുവിനെയായിരുന്നു കൊല്ലേണ്ടിയിരുന്നത് എന്നുവരെ പരസ്യമായി പറയുന്നു.
    ഇന്ത്യയിലൊട്ടാകെ ഇടതുപക്ഷം വലിയ ശക്തിയല്ലെങ്കിലും സംഘ്പരിവാറിനെ ഏറ്റവും ശക്തമായി എതിര്‍ക്കുന്നത് ഞങ്ങളാണ്. ഒരുഘട്ടത്തിലും വര്‍ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലെന്നും പിണറായി കുറ്റപ്പെടുത്തി. 

    ടി.പി. പ്രിഥ്വിരാജ് അധ്യക്ഷത വഹിച്ചു. എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, ഡി.കെ. മുരളീധരന്‍ എം.എല്‍.എ, മുന്‍മന്ത്രി സി. ദിവാകരന്‍, കെ.കെ. ലതിക തുടങ്ങിയവര്‍ സംസാരിച്ചു.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: റിയാസ് മൗലവിയെ കൊലപ്പെടുത്തിയത് വര്‍ഗീയ കലാപം നടത്താന്‍: മുഖ്യമന്ത്രി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top