• Latest News

    Wednesday, April 26, 2017

    ബേക്കല്‍ സ്വദേശി ബഹ്‌റൈനില്‍ മരണപ്പെട്ടു
    Wednesday, April 26, 2017
    12:47:00 AM

    ബേക്കല്‍: ബേക്കല്‍ മാസ്തിഗുഡ്ഡ സ്വദേശിയും മൊബൈല്‍ ടെക്‌നീഷ്യനുമായ യുവാവ് ബഹ്‌റൈനില്‍ മരണപ്പെട്ടു. മാസ്തിഗുഡ്ഡയിലെ അബ്ദുല്ലയുടെ മകന്‍ സൈനു എന്ന സൈനുദ്ദീന്‍ (25) ആണ് ബഹ്‌റൈനിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണത്തിന് കീഴടങ്ങിയത്.[www.malabarflash.com]

    അസുഖബാധിതനായ സൈനുദ്ദീന്‍ ദിവസങ്ങളായി ബഹ്‌റൈനിലെ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ചൊവ്വാഴ്ചയാണ് മരണവിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. മരണപ്പെട്ട സൈനുദ്ദീന്‍ മുസ്ലിംലീഗിന്റെ സജീവപ്രവര്‍ത്തകന്‍ കൂടിയായിരുന്നു.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബേക്കല്‍ സ്വദേശി ബഹ്‌റൈനില്‍ മരണപ്പെട്ടു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top