• Latest News

    Thursday, April 20, 2017

    ദേശീയപാത വികസനം: ഖബര്‍സ്ഥാനും പള്ളി കെട്ടിടവും പൊളിക്കുന്നതില്‍ പ്രതിഷേധം
    Thursday, April 20, 2017
    10:35:00 AM

    നീലേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഖബര്‍സ്ഥാനും പള്ളിവക കെട്ടിടവും പൊളിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം ശക്തമാകുന്നു.[www.malabarflash.com] 

    നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനിലെ ജമാഅത്ത് ഖബര്‍സ്ഥാനും കെട്ടിടവുമാണ് പൊളിക്കേണ്ടി വരിക. ഇവിടെ ഫ്‌ളൈഓവര്‍ നിര്‍മിച്ച് പ്രശ്‌നപരിഹാരം കാണണമെന്നും ആവശ്യമുയരുന്നുണ്ട്.

    ഇവ പൊളിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് തന്‍ബിയ്യത്തുല്‍ ഇസ്ലാം സഭയുടെ നേതൃത്വത്തില്‍ സായാഹ്നധര്‍ണ നടത്തി. നീലേശ്വരം ഖാസി ഇ.കെ.മഹ്മൂദ് മുസ്!ലിയാര്‍ ഉദ്ഘാടനം ചെയ്തു. സി.ഹംസ അധ്യക്ഷതവഹിച്ചു. മഹമ്മൂദ് മിലാനി, അബൂബക്കര്‍ സിദ്ദിഖ് സഖാഫി, ഷംസുദ്ദീന്‍ മൂലപ്പള്ളി, സുബൈര്‍ ഹാജി എന്നിവര്‍ സംസാരിച്ചു.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ദേശീയപാത വികസനം: ഖബര്‍സ്ഥാനും പള്ളി കെട്ടിടവും പൊളിക്കുന്നതില്‍ പ്രതിഷേധം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top