• Latest News

    Saturday, April 15, 2017

    സാഹസിക സെല്‍ഫി എടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവാവിനെ രക്ഷിക്കുന്നതിനിടെ നാല് സുഹൃത്തുക്കള്‍ക്ക് ദാരുണ അന്ത്യം
    Saturday, April 15, 2017
    12:25:00 AM

    കൊല്‍ക്കത്ത: ഒരാളുടെ സെല്‍ഫി ഭ്രമം കൊണ്ട് പൊലിഞ്ഞത് നാല് യുവാക്കളുടെ ജീവന്‍. കൊല്‍ക്കത്തയില്‍ സാഹസിക സെല്‍ഫി എടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവാവിനെ രക്ഷിക്കുന്നതിനിടെ നാല് സുഹൃത്തുക്കള്‍ക്ക് ദാരുണ അന്ത്യം.[www.malabarflash.com] 

    തിരക്കുള്ള ട്രെയിനിന്റെ വാതിലില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചതായിരുന്നു സുഹൃത്തുക്കള്‍.

    സെല്‍ഫി എടുക്കാന്‍ ശ്രമിച്ച തറക്‌നാഥ് നിലതെറ്റി താഴേക്ക് വീഴുകയായിരുന്നു. ഇയാളെ പിടികൂടാനായി സുഹൃത്തുക്കള്‍ പിന്നാലെ ചാടിയെങ്കിലും ഇവര്‍ മറുവശത്തെ ട്രാക്കിലാണ് ചെന്ന് പതിച്ചത്. ആ സമയം എതിര്‍ ദിശയില്‍ നിന്നെത്തിയ ട്രെയിന്‍ നാല് പേരുടെയും ശരീരത്തിലൂടെ കയറുകയായിരുന്നു. 

    സുമിത് കുമാര്‍, സഞ്ജീവ് പോളി, കാജല്‍ സാഹ, ചന്ദന്‍ പോളി എന്നിവരാണ് മരിച്ച സുഹൃത്തുക്കള്‍. തറക്‌നാഥിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സാഹസിക സെല്‍ഫി എടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവാവിനെ രക്ഷിക്കുന്നതിനിടെ നാല് സുഹൃത്തുക്കള്‍ക്ക് ദാരുണ അന്ത്യം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top