• Latest News

    Wednesday, April 5, 2017

    പോസ്റ്റ് കാര്‍ഡിലൂടെ ഭാര്യയെ മൊഴി ചൊല്ലിയ ഭര്‍ത്താവ് അറസ്റ്റില്‍
    Wednesday, April 5, 2017
    1:16:00 AM

    ഹൈദരാബാദ്: മൂന്ന് തവണ മൊഴി ചൊല്ലിയെന്ന് പോസ്റ്റ്കാര്‍ഡില്‍ എഴുതി ഭാര്യക്കയച്ച ഹൈദരാബാദുകാരന്‍ അറസ്റ്റില്‍. മൊഴി ചൊല്ലപ്പെട്ട 26കാരി നല്‍കിയ പരാതിന്മേലാണ് 38കാരനായ ഹൈദരാബാദുകാരനെ പോലീസ്‌ അറസ്റ്റ് ചെയ്തത്. വഞ്ചനാക്കുറ്റമാണ് കൗതുകകരമായ അറസ്റ്റില്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.[www.malabarflash.com]

    അറസ്റ്റിലായ ഇയാള്‍ കൊതുക് കീടനാശിനി കുടിച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഭാര്യയുമായി വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

    വിവാഹം കഴിഞ്ഞ് എട്ടാം ദിവസം തന്നെ മൂന്ന് മൊഴിയും ചൊല്ലിയെന്നെഴുതി പോസ്റ്റ്കാര്‍ഡ് അയക്കുകയായിരുന്നു എന്നാണ് ഇയാള്‍ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്.

    ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും മൊഴിചൊല്ലിയതുമായ ബന്ധപ്പെട്ട പരാതികള്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരടങ്ങിയ പ്രത്യേക ബഞ്ച് അടുത്തമാസം പരിഗണിക്കാനിരക്കവെയാണ് കൗതുകകരമായ പുതിയ അറസ്റ്റ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പോസ്റ്റ് കാര്‍ഡിലൂടെ ഭാര്യയെ മൊഴി ചൊല്ലിയ ഭര്‍ത്താവ് അറസ്റ്റില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top