• Latest News

    Sunday, April 23, 2017

    കാസര്‍കോട് സ്വദേശി മഞ്ചേരിയില്‍ കുത്തേററ് മരിച്ചു
    Sunday, April 23, 2017
    3:20:00 AM

    മഞ്ചേരി: മഞ്ചേരിയില്‍ കാറ്ററിങ്ങ് സര്‍വ്വീസ് നടത്തുന്ന കാസര്‍കോട് സ്വദേശി കുത്തേററ് മരിച്ചു. കാസര്‍കോട് ബെള്ളൂര്‍ പഞ്ചായത്തിലെ പള്ളപ്പാടി എടോണി അബ്ദുല്ല കുഞ്ഞി ഹാജിയുടെ മകന്‍ ആഷിക് (22) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം.[www.malabarflash.com]

    കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മഞ്ചേരി കാരപറമ്പില്‍ കാറ്ററിങ്ങ് സര്‍വ്വീസ് നടത്തുകയായിരുന്നു ആഷിക്.

    കൂടെ ജോലി ചെയ്യുന്ന കാസര്‍കോട് മൊഗ്രാല്‍ സ്വദേശിയാണ് കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം പ്രതി കൂടെയുള്ള മറ്റൊരാളുടെ സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു.

    മതാവ് ബീഫാത്തിമ, സഹോദരങ്ങള്‍ അഷ്‌റഫ്, ആരിഫ്, ഹാഷിം, ആയിശത്ത് ഫൗസിയ, മറിയം ഫര്‍സാന, നഫീസത്ത് റൈയാന.
    മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


    Keywords: Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാസര്‍കോട് സ്വദേശി മഞ്ചേരിയില്‍ കുത്തേററ് മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top