• Latest News

    Tuesday, April 25, 2017

    മസ്ജിദ് പൊളിക്കാനെത്തിയ പോലീസിനെ തടഞ്ഞത് ഹിന്ദുമത വിശ്വാസികള്‍
    Tuesday, April 25, 2017
    12:09:00 AM

    മുംബൈ: മസ്ജിദ് പൊളിക്കാനെത്തിയ മുംബൈ മെട്രോപൊളിറ്റന്‍ റീജ്യണ്‍ ഡവലപ്‌മെന്റ് അതോറിറ്റിയേയും പോലീസിനേയും തടഞ്ഞത് പ്രദേശവാസികളായ ഹിന്ദുമത വിശാ്വസികള്‍. കല്യാണിനോട് ചേര്‍ന്ന് കിടക്കുന്ന കോന ഗ്രാമത്തിലാണ് സംഭവം.[www.malabarflash.com]

    2003ല്‍ നിര്‍മ്മിച്ച മസ്ജിദ് പൊളിക്കുമെന്ന് മുംബൈ മെട്രോപൊളിറ്റന്‍ റീജ്യണ്‍ ഡവലപ്‌മെന്റ് അതോറിറ്റി നേരത്തേ അറിയിച്ചിരുന്നു. അതനുസരിച്ച് അഞ്ഞൂറോളം പോലീസുകാരേയും കൂട്ടിയാണ് അധികൃതര്‍ മസ്ജിദ് പൊളിക്കാനെത്തിയത്. എന്നാല്‍ പ്രദേശത്തെ ഹിന്ദു മത വിശ്വാസികളെത്തി അധികൃതരെ തടഞ്ഞു. 

    മസ്ജിദ് പൊളിച്ചാല്‍ സ്വന്തം സമുദായത്തിന്റെ ക്ഷേത്രങ്ങള്‍ തകര്‍ക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. 

    പുറമ്പോക്ക് ഭൂമിയിലാണ് മസ്ജിദ് സ്ഥിതിചെയ്യുന്നതെന്നാണ് മുംബൈ മെട്രോപൊളിറ്റന്‍ റീജ്യണ്‍ ഡവലപ്‌മെന്റ് അതോറിറ്റിയുടെ വാദം. എന്നാല്‍ സ്ഥലം പഞ്ചായത്തിന്റേതാണെന്നും പഞ്ചായത്ത് മസ്ജിദിന് അനുമതി നല്‍കിയിട്ടുണ്ടെന്നും ഗ്രാമവാസികള്‍ പറയുന്നു.

    സ്ഥിതി വഷളായതോടെ മുംബൈ മെട്രോപൊളിറ്റന്‍ റീജ്യണ്‍ ഡവലപ്‌മെന്റ് അതോറിറ്റി അധികൃതര്‍ മസ്ജിദ് പൊളിക്കാതെ മടങ്ങുകയായിരുന്നു.

    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മസ്ജിദ് പൊളിക്കാനെത്തിയ പോലീസിനെ തടഞ്ഞത് ഹിന്ദുമത വിശ്വാസികള്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top