• Latest News

    Saturday, April 22, 2017

    മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി വിളംബരമായി: 25 പതാകകള്‍ വാനിലുയര്‍ന്നു
    Saturday, April 22, 2017
    11:44:00 PM

    പുത്തിഗെ: ഏപ്രില്‍ 27മുതല്‍ 30 വരെ നടക്കുന്ന മുഹിമ്മാത്ത് സില്‍വര്‍ ജൂബിലിയുടെ വിളംബരമറിയിച്ച് എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം യൂണിറ്റുകളില്‍ പതാകകളുയര്‍ന്നു.[www.malabarflash.com]

    വൈകിട്ട് 4 മണിക്ക് തളങ്കര മാലിക്ദീനാര്‍ സിയാറത്തിന് ശേഷം എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സമസ്തയുടെ 25 പതാകകള്‍ 25 ബൈക്കുകകളില്‍ ജാഥയായി സമ്മേളന നഗരിയിലെത്തിച്ചു. സ്ഥാപന - പ്രാസ്ഥാനിക രംഗത്തെ 25 പ്രമുഖരുടെ നേതൃത്വത്തില്‍ പതാകകളുയര്‍ന്നതോടെ മുഹിമ്മാത്ത് സില്‍വര്‍ ജൂബിലിയുടെ ഭാഗമായുള്ള അനുബന്ധ പരിപാടികള്‍ക്ക് തുടക്കമായി.

    സമ്മേളന നഗരിയിലെത്തിയ പതാകകള്‍ സി.അബ്ദുല്ല മുസ് ലിയാര്‍ ഉപ്പള, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹുസൈന്‍ സഅദി കെ.സി റോഡ്, ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍, അന്തുഞ്ഞി മൊഗര്‍, സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസറ്റര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, സയ്യിദ് ഇസ്മാഈല്‍ ബാഫഖി മദനി തങ്ങള്‍, സയ്യിദ് ബശീര്‍ സഖാഫി തങ്ങള്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി, അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കെ.ബി അബ്ദുല്ല ഹാജി ഖത്തര്‍, പാടി അബ്ദുല്ലക്കുഞ്ഞി ഹാജി, യൂസുഫ് ഹാജി സജങ്കില, അബ്ബാസ് സഖാഫി, ഹാജി അമീറലി ചൂരി, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ചള്ളങ്കയം, സി.എച്ച് മുഹമ്മദ് പട് ല, ഉമര്‍ സഖാഫി കര്‍ന്നൂര്‍, മൂസ സഖാഫി കളത്തൂര്‍, ആദം സഖാഫി പള്ളപ്പാടി, അബ്ദുല്‍ അസീസ് മിസ്ബാഹി, ഇബ്രാഹിം സഖാഫി കര്‍ന്നൂര്‍ എന്നിവര്‍ വാനിലുയര്‍ത്തി.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി വിളംബരമായി: 25 പതാകകള്‍ വാനിലുയര്‍ന്നു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top