• Latest News

    Friday, April 28, 2017

    മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി ആഘോഷത്തിന് തുടക്കമായി
    Friday, April 28, 2017
    12:45:00 AM

    പുത്തിഗെ: കര്‍മപഥത്തില്‍ ഇരുപത്തഞ്ചാണ്ട് തികയ്ക്കുന്ന മുഹിമ്മാത്ത് സില്‍വര്‍ ജൂബിലിയുടെ സമാപന പരിപാടികള്‍ക്കും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 11ാം ഉറൂസ് മുബാറകിനും സമ്മേളനത്തിന് തുടക്കം കുറിച്ച് മുഹിമ്മാത്തില്‍ പതാക ഉയര്‍ന്നു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പതാക ഉയര്‍ത്തി.[www.malabarflash.com]

    സയ്യിദ് ത്വാഹിറുല്‍ അഹ്്ദല്‍ മഖാം സിയാറത്തിന് മുട്ടം സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി.
    സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ സഖാഫി, സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫി, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി അല്‍ മഖ്ദൂമി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, അബ്ദുല്‍ ഖാദിര്‍ മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹാജി അമീറലി ചൂരി, സി എച്ച് മുഹമ്മദ് പടഌ സുലൈമാന്‍ കരിവെള്ളൂര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, അബ്ദുല്ല ഹാജി ഫ്രീ കുവൈത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
      രാവിലെ എട്ടിക്കുളം താജുല്‍ ഉലമാ മഖാം സിയാറത്തിന് സയ്യിദ് ത്വയ്യിബുല്‍ ബുഖാരിയും പൊസോട്ട് തങ്ങള്‍ മഖാം സിയാറത്തിന് സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരിയും നേതൃത്വം നല്‍കി. ഇച്ചിലങ്കോട് മഖാം സിയാറത്തിന് സയ്യിദ് ഇബ്രാഹിമുല്‍ ഹാദി തങ്ങള്‍ ചൂരി, സയ്യിദ് ഹാഫിള് ഫക്രുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍, സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.

    തുടര്‍ന്ന് നടന്ന ഖത്മുല്‍ ഖുര്‍ആന്‍ സദസ്സില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ എണ്‍മൂര്‍ പ്രാര്‍ത്ഥന നടത്തി. സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പളയുടെ അധ്യക്ഷതയില്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ ഉല്‍ഘാടനം ചെയ്തു. അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല വിഷയാവതരണം നത്തി.. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി തങ്ങള്‍ സ്വാഗതവും അശ്രഫ് ഹിമമി സഖാഫി ഉളുവാര്‍ നന്ദിയും പറഞ്ഞു.
    സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന വിളംബര റാലി സകൗട്ടിന്റെയും ദഫിന്റെയും അകമ്പടിയോടെ നൂറുകണക്കിനു സ്ഥാപന, പ്രസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ സമ്മേളന നഗരിയിലെത്തി.

    വൈകിട്ട് നടന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങള്‍ കൊയിലാണ്ടിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ളിയാഉല്‍ മുസ് തഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല് ഉദ്ഘാടനം ചെയ്തു. പട്ടുവം കെ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ വിഷയാവതരണം നടത്തി. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ ഉജിര, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ തങ്ങള്‍, സയ്യിദ് ബിശ്‌റുല്‍ ഹാഫി തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി.അബ്ദുല്ല മുസ് ലിയാര്‍ ഉപ്പള, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, മഹ് മൂദ് മുസ് ലിയാര്‍ എടപ്പലം, ലണ്ടന്‍ മുഹമ്മദ് ഹാജി, പാത്തൂര്‍ മുഹമ്മദ് സഖാഫി, റഫീഖ് സഅദി ദേലംപാടി, അബൂബക്കര്‍ സിദ്ദീഖ് സഖാഫി, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, ഇബ്രാഹിം ഹാജി ഉപ്പള, അഹ്മദ് ശക്കീര്‍ ഐസം സ്റ്റീല്‍, ജാബിര്‍ സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി ഹമീദ് പരപ്പ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതവും ശഹീദ് ഹാദി ഹിമമി ചെണ്ടത്തൊടി നന്ദിയും പറഞ്ഞു.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി ആഘോഷത്തിന് തുടക്കമായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top