• Latest News

    Monday, April 24, 2017

    മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി; 25 പ്രമുഖര്‍ക്ക് ആദരവ് സമര്‍പ്പിച്ചു.
    Monday, April 24, 2017
    1:16:00 AM

    പുത്തിഗെ : മുഹിമ്മാത്ത് സ്ഥാപനത്തിന്റെ നാള്‍വഴികളില്‍ വ്യത്യസ്ഥ തലങ്ങളില്‍ സേവനം ചെയ്ത 25 പ്രമുഖ വ്യക്തികളെ ആദരിച്ചു. സില്‍വര്‍ ജൂബിലി ആഘോഷ ഭാഗമായി നടന്ന ആദരിക്കല്‍ ചടങ്ങ് രണ്ട് തലമുറയുടെ കൂട്ടായ്മയായി മാറി.[www.malabarflash.com] 

    സ്ഥാപനം, സംഘടന രംഗങ്ങളില്‍ ബഹുമുഖ സേവനങ്ങള്‍ ചെയ്തവരെയാണ് ആദരാര്‍ഹരായി തെരഞ്ഞെടുത്തത്.സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂരിന്റെ അദ്ധ്യക്ഷതയില്‍ അബ്ദുദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. 

    ആദരവിന് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലകട്ട നേതൃത്വം നല്‍കി. ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ആമുഖ പ്രഭാഷണം നടത്തി. 

    ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, ബി.എം അഹ്മദ് മുസ്‌ലിയാര്‍ ബേക്കല്‍, എം.എ ഇബ്‌റാഹീം ഫൈസി ദേലമ്പാടി, പി.കെ അബ്ദുല്ല മൗലവി മാവിലാടം, ചള്ളങ്കയം അബ്ദുല്ല മുസ്‌ലിയാര്‍, ബി.എം മഹ്മൂദ് മൗലവി ബള്ളിയോട്, സീതിക്കുഞ്ഞി മുസ്‌ലിയാര്‍ കന്യാന, സി.അബ്ദല്ല ഹാജി ചിത്താരി, എം.അന്തുഞ്ഞി മൊഗര്‍, കുഞ്ഞഹ്മദ് ഹാജി തൊട്ടി, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, മുബാറക് അബ്ദുല്ല കുഞ്ഞി ഹാജി, ശംസുദ്ധീന്‍ പുതിയപുര, ഇത്തിഹാദ് മുഹമ്മദ് ഹാജി മുട്ടത്തോടി, അബ്ബാസ് ഹാജി ഉപ്പള, അബ്ദുല്ല ഹാജി കൊടിയമ്മ ശിബ്‌ലി, സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, ഹസൈനാര്‍ മുഖാരിക്കണ്ടം, കല്ലങ്കടി ഉമ്പു ഹാജി, മുബാറക് ഉമര്‍ ഹാജി ആലമ്പാടി എന്നിവര്‍ക്കാണ് ആദരവ് സമര്‍പ്പിച്ചത്.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി; 25 പ്രമുഖര്‍ക്ക് ആദരവ് സമര്‍പ്പിച്ചു. Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top