• Latest News

    Saturday, April 22, 2017

    മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി: എസ്.വൈ.എസ് ജനജാഗരണ യാത്രസമാപിച്ചു
    Saturday, April 22, 2017
    12:23:00 PM

    പൂച്ചക്കാട്: മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി ഭാഗമായി എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗരണ യാത്ര പൂച്ചക്കാട് സമാപിച്ചു.[www.malabarflash.com]

    സമാപന സംഗമത്തില്‍ ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി വിഷയാവതരണം നടത്തി. കെ.പി മുഹമ്മദ് കുഞ്ഞി, പി.എ കുഞ്ഞഹമ്മദ് ഹാജി, കുഞ്ഞബ്ദുല്ല, അലി പൂച്ചക്കാട്, അബ്ബാസ് ഹാജി, അസീസ് പൂച്ചക്കാട് എന്നിവര്‍ സംസാരിച്ചു.

    തിങ്കളാഴ്ച മഞ്ചേശ്വരം ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി മഖാം സിയാറത്തോടെ ആരംഭിച്ച ജനജാഗരണ യാത്രക്ക് വിവിധ കേന്ദ്രങ്ങളില്‍ ആവേശോജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, അശ്‌റഫ് അശ്‌റഫി ആറങ്ങാടി, നൗഷാദ് അഴീത്തല, മടിക്കൈ അബ്ദുല്ല ഹാജി, ബശീര്‍ മങ്കയം, ജഅ്ഫര്‍ സി.എന്‍, സത്താര്‍ പഴയകടപ്പുറം, മദനി അബ്ദുല്‍ ഹമീദ്, കെ.പി.എസ് തങ്ങള്‍ ബേക്കല്‍, അഹ്മദ് മുസ് ലിയാര്‍ കുണിയ, ജഅ്ഫര്‍ ബേക്കല്‍, നൂറുദ്ദീന്‍ സഖാഫി, ആബിദ് സഖാഫി, സ്വലാഹുദ്ദീന്‍ അയ്യൂബി, ഉമര്‍ സഖാഫി മവ്വല്‍, ബശീര്‍ ഹിമമി പെരുമ്പള തുടങ്ങിയവര്‍ സംബന്ധിച്ചു.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി: എസ്.വൈ.എസ് ജനജാഗരണ യാത്രസമാപിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top