• Latest News

    Wednesday, April 5, 2017

    അന്യമതക്കാരിയായ സഹപാഠിയോട് സംസാരിച്ച കോളജ് വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു
    Wednesday, April 5, 2017
    1:17:00 PM

    തളിപ്പറമ്പ്: അന്യമതക്കാരിയായ സഹപാഠിയോട് സംസാരിച്ച കോളജ് വിദ്യാര്‍ഥിയായ യുവാവിനെ സദാചാര പോലീസ് സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു.[www.malabarflash.com] 

    ഗുരുതരമായി പരിക്കേറ്റ ആലക്കോട് രയരോം വട്ടക്കയം സ്വദേശിയും തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിലെ ഒന്നാം വര്‍ഷം ബിഎ ഹിസ്റ്ററി വിദ്യാര്‍ഥിയുമായ ലാല്‍ജിത്ത്.കെ.സുരേഷിനാണ്(19) മര്‍ദ്ദനമേറ്റത്.

    ലാല്‍ജിത്തിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കോളജ് വിട്ട് ആലക്കോടേക്ക് ബസ് കയറാനായി മന്നയിലെ ബസ്‌റ്റോപ്പില്‍ സഹപാഠിയായ അന്യമതക്കാരിയോട് സംസാരിച്ചു നില്‍ക്കുമ്പോള്‍ കാറിലെത്തിയ രണ്ടംഗസംഘം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബസില്‍ കയറ്റിവിട്ട ശേഷം ലാല്‍ജിത്തിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.

    കാറില്‍ അള്ളാംകുളത്തെ വിജനമായ ഗ്രൗണ്ടില്‍ കൊണ്ടുപോയശേഷം ഇവര്‍ ഫോണില്‍ വിവരമറിയച്ചതു പ്രകാരം അവിടെ കാറിലും ഒരു ബൈക്കിലുമായി എത്തി കാത്തുനിന്ന പത്തോളം വരുന്ന സംഘം ലാല്‍ജിത്തിനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി.

    അവശനിലയിലായ യുവാവിനെ ഗ്രൗണ്ടില്‍ ഉപേക്ഷിച്ചു പോയ സംഘത്തിലെ ഒരാള്‍ പിന്നീട് ബൈക്കില്‍ തിരികെയെത്തി ലാല്‍ജിത്തിനെ പിന്നില്‍ കയറ്റി ടാഗോര്‍ വിദ്യാനികേതന് സമീപത്തെ ബസ്‌റ്റോപ്പില്‍ ഇറക്കിവിടുകയും ബസിന് നല്‍കാന്‍ 20 രൂപ കൊടുക്കുകയും ചെയ്തുവത്രേ.

    മേലില്‍ അന്യമതത്തില്‍ പെട്ട പെണ്‍കുട്ടികളോടേ സംസാരിച്ചാല്‍ കഴുത്തറക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ്രേത ഇയാള്‍ സ്ഥലം വിട്ടത്. വീട്ടിലെത്തുമ്പോഴേക്കും അവശനിലയിലായ ലാല്‍ജിത്തിനെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അന്യമതക്കാരിയായ സഹപാഠിയോട് സംസാരിച്ച കോളജ് വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top