• Latest News

    Tuesday, April 18, 2017

    ആവേശം അതിരുകടന്നു; മലപ്പുറത്ത് പോലീസ് ലാത്തിവീശി, കല്ലേറില്‍ പത്ത് പോലീസുകാര്‍ക്ക് പരിക്ക്‌
    Tuesday, April 18, 2017
    9:20:00 AM

    മലപ്പുറം: ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മലപ്പുറം കുന്നുമ്മലില്‍ തടിച്ചുകൂടിയ യു.ഡി.എഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറില്‍ പത്ത് പോലീസുകാര്‍ക്ക് പരിക്കേറ്റു.[www.malabarflash.com]

    തിങ്കളാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവങ്ങളുടെ തുടക്കം. രാവിലെ ഫലപ്രഖ്യാപനം വന്നതുമുതല്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനവുമായി കുന്നുമ്മലില്‍ ഒരുമിച്ചുകൂടിയിരുന്നു. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിനിടയാക്കി. തുടര്‍ന്ന് വാഹനങ്ങള്‍ മറ്റുവഴികളിലൂടെ തിരിച്ചുവിട്ടു. 

    വൈകീട്ട് ഏഴ് മണിയായിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവാത്തതിനെത്തുടര്‍ന്ന് പോലീസ് ഇവരോട് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇതുവകവെക്കാതെ പ്രവര്‍ത്തകര്‍ നടുറോഡില്‍ മുദ്രാവാക്യം മുഴക്കിയതോടെയാണ് പോലീസ് ലാത്തിവീശിയത്. ഇതിനിടെയുണ്ടായ കല്ലേറിലാണ് പത്ത് പോലീസുകാര്‍ക്ക് പരിക്കേറ്റത്. 

    കെ.എ.പി ബറ്റാലിയനിലെ അരുണിെന്റ കണ്ണിനാണ് പരിക്ക്. സംഘര്‍ഷത്തിനിടയിലേക്ക് ബൈക്കില്‍ വന്ന യുവാക്കള്‍ക്ക് പോലീസിന്റെ ലാത്തിയടിയില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

    സംഘര്‍ഷം രൂക്ഷമായതോടെ പ്രവര്‍ത്തകരെ പറഞ്ഞയക്കാന്‍ യു.ഡി.എഫ് നേതാക്കളും ഇടപെട്ടു. കൊടികെട്ടിയ പ്രചാരണ വാഹനത്തില്‍ ഇവര്‍ നഗരംചുറ്റി പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍ അഭ്യര്‍ഥിച്ചു. കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെ കേസെടുത്തു.

    Keywords: Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ആവേശം അതിരുകടന്നു; മലപ്പുറത്ത് പോലീസ് ലാത്തിവീശി, കല്ലേറില്‍ പത്ത് പോലീസുകാര്‍ക്ക് പരിക്ക്‌ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top