• Latest News

    Monday, April 10, 2017

    മലപ്പുറം കളക്ട്രേറ്റ് സ്‌ഫോടനം: രണ്ട് പേർ കൂടി അറസ്റ്റില്‍
    Monday, April 10, 2017
    10:35:00 AM

    മലപ്പുറം: മലപ്പുറം കളക്ട്രേറ്റിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റിലായി ബേസ് മൂവ്‌മെന്റ് തലവന്‍ എന്‍.അബൂബക്കര്‍, എ.അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് അറസ്റ്റിലായത്. മധുരയില്‍ നിന്ന് ഞായറാഴ്ചയാണ് മലപ്പുറം പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.[www.malabarflash.com]

    ഇവരെ തിങ്കളാഴ്ച പുലര്‍ച്ചെ മലപ്പുറത്തെത്തിച്ചു. 11 മണിയോടെ ഇരുവരേയും മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ഇതില്‍ എന്‍.അബൂബക്കറാണ് ബേസ് മൂവ്‌മെന്റിന്റെ തലവന്‍ എന്നാണ് പോലീസ് പറയുന്നത്. നേരത്തെ അല്‍ ഉമ തലവന്‍ ഇമാം അലി കൊല്ലപ്പെട്ട ശേഷം അതിന് പ്രതികാരം ചെയ്യുന്നതിനായി അല്‍ മുത്തഖീന്‍ ഫോറം എന്ന് പേരുള്ള ഒരു സംഘടന ഇയാളുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരുന്നു. ഈ സംഘടന 2003 മുതല്‍ 2014 വരെ മധുര, തേനി ഭാഗങ്ങളിലായി നിരവധി സ്‌ഫോടനങ്ങള്‍ നടത്തിയിരുന്നു.

    എന്നാല്‍ ഈ സംഭവങ്ങളിലൊന്നില്‍പ്പോലും തമിഴ്‌നാട് പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇപ്പോള്‍ അറസ്റ്റിലായ രണ്ടുപേരും നേരത്തെ പിടിയിലായ അബ്ബാസ് അലിയും ചേര്‍ന്നാണ് ബേസ് മൂവ്‌മെന്റ് രൂപീകരിക്കുകയും 2016-ല്‍ രാജ്യത്തിന്റെ അഞ്ചിടങ്ങളില്‍ സ്‌ഫോടനം നടത്തിയത്. ഇവര്‍ക്ക് കൊല്ലം, ചിറ്റൂര്‍, മൈസൂര്‍, നെല്ലൂര്‍ എന്നിവിടങ്ങളിലെ സ്‌ഫോടനങ്ങളുമായും ബന്ധമുണ്ടെന്നും പോലീസ് പറയുന്നു.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മലപ്പുറം കളക്ട്രേറ്റ് സ്‌ഫോടനം: രണ്ട് പേർ കൂടി അറസ്റ്റില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top