• Latest News

    Thursday, April 27, 2017

    കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ ഇരട്ട സഹോദരങ്ങള്‍ മുങ്ങിമരിച്ചു
    Thursday, April 27, 2017
    12:19:00 AM

    കൊല്ലം: ഓയൂര്‍ ഓട്ടുമലയിലെ പാറക്വാറിയിലെ വെള്ളക്കെട്ടില്‍ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ ഇരട്ട സഹോദരങ്ങള്‍ മുങ്ങിമരിച്ചു. ഓയൂര്‍ മീയ്യന തോട്ടത്തില്‍ പുത്തന്‍വീട്ടില്‍ നവാസ് സജീറ ദമ്പതികളുടെ മക്കളായ ഹുസൈന്‍ (12), ഹസൈന്‍ (12) എന്നിവരാണ് മരിച്ചത്.[www.malabarflash.com]

    ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. പാറമടയിലെ വെള്ളക്കെട്ടില്‍ കുളിച്ചുകൊണ്ടിരിക്കെ ഹുസൈന്‍ വെള്ളക്കെട്ടില്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന്‍ ഹസൈനും മുങ്ങിത്താഴുകയായിരുന്നു. കൂട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും കരയ്‌ക്കെടുത്തു.

    ഉടന്‍തന്നെ മീയ്യണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഇരുവരും മൈലോട് ടി.ഇ.എം.വി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാര്‍ഥികളാണ്. 

    മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഖബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ഓയൂര്‍ മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും. സഹോദരങ്ങള്‍: ഹാഷിക്, ഹാഷിമ.


    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ ഇരട്ട സഹോദരങ്ങള്‍ മുങ്ങിമരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top