• Latest News

    Wednesday, April 12, 2017

    വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ടുപിടികൂടി കൈകാര്യം ചെയ്തു
    Wednesday, April 12, 2017
    12:19:00 PM

    കൊല്ലം: കുളിപ്പുരയുടെ മതില്‍ചാടിക്കടന്നെത്തിയ യുവാവ് വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇവരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അക്രമിയെ ഓടിച്ചിട്ടുപിടികൂടി കൈകാര്യം ചെയ്തശേഷം പോലീസിന് കൈമാറി. തിങ്കളാഴ്ച പകല്‍ നാലു മണിയോടെയാണ് മുഖത്തലയെ നടുക്കിയ സംഭവം.[www.malabarflash.com]

    കൊല്ലം തൃക്കോവില്‍വട്ടം മുഖത്തല കുറുമണ്ണ താമരക്കുഴി കോളനിക്കടുത്ത് പാങ്കോണത്തുവീട്ടില്‍ സാബു (28) വിനെ കൊട്ടിയം പോലീസ് അറസ്റ്റുചെയ്തു.

    മുഖത്തലയ്ക്കടുത്ത് 76 വയസ്സുള്ള ഗൃഹനാഥയാണ് പീഡനത്തിനിരയായത്. താസമിക്കുന്ന വീടിനടുത്തുള്ള ആള്‍ത്താമസമില്ലാതെകിടക്കുന്ന സ്വന്തം ഉടമസ്ഥതയിലുള്ള വീട് വൃത്തിയാക്കുന്നതിനെത്തിയതായിരുന്നു ഇവര്‍. വീട് വൃത്തിയാക്കിയശേഷം കുളിക്കുന്നതിന് കുളിപ്പുരയില്‍ കയറിയപ്പോഴാണ് അപ്രതീക്ഷിതമായി ആക്രമണം ഉണ്ടായത്.

    സാബു മതില്‍ചാടിക്കടന്ന് കുളിപ്പുരയിലെത്തി വയോധികയെ തള്ളിത്താഴെയിട്ടശേഷം വസ്ത്രങ്ങളെല്ലാം വലിച്ചുകീറി. ഒരു നിമിഷം പതറിപ്പോയെങ്കിലും പിന്നീട് നിലവിളിച്ച് അവര്‍ രക്ഷതേടി. അക്രമി വാപൊത്തിപ്പിടിച്ച് വയോധികയെ ആക്രമിച്ചെങ്കിലും ഇതിനിടെ ബഹളം അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടു. പരിസരവാസികള്‍ ഓടിക്കൂടിയപ്പോള്‍ അക്രമി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. ആള്‍ക്കാരെ വിളിച്ചുകൂട്ടിയതിന് വയോധികയെ കൊല്ലുമെന്ന് ഭിഷണിയുമായാണ് അക്രമി അപ്പോഴും ആക്രോശിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.

    സംഭവമറിഞ്ഞ് എസ്.ഐ. ആര്‍.രതീഷ് എ.എസ്.ഐ.മാരായ സുന്ദരേശന്‍, അഷറഫ്, സണ്ണോ, സി.പി.ഒ.ഷൂജ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഓട്ടോ െ്രെഡവറെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും വീട്ടിനുള്ളില്‍ കടന്ന് അച്ഛനെയും മകളെയും ആക്രമിച്ചതിനും സാബുവിനെതിരേ കേസുണ്ടെന്ന് കൊട്ടിയം എസ്.ഐ. ആര്‍.രതീഷ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ടുപിടികൂടി കൈകാര്യം ചെയ്തു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top