• Latest News

    Monday, April 17, 2017

    ആടിനെ ബൈക്ക് തട്ടിയതിന് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു
    Monday, April 17, 2017
    12:10:00 AM

    പാറ്റ്‌ന: ആടിനെ ബൈക്ക് തട്ടിയതിന് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലാണ് സംഭവം. നവീന്‍ കുമാര്‍ (45) ആണ് കൊല്ലപ്പെട്ടത്.[www.malabarflash.com] 

    തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന ആടിനെ ഇയാളുടെ ബൈക്ക് തട്ടിയിരുന്നു. ഇത് ചോദ്യം ചെയ്ത് ജനക്കൂട്ടം നവീന്‍ കുമാറിനെ തല്ലിക്കൊല്ലുകയായിരുന്നു.

    നവീന്‍ കുമാറിനെ തല്ലിക്കൊന്ന ശേഷം ഇയാളുടെ കഴുത്തറുക്കുകയും ചെയ്തു. നവീന്‍ കുമാറിന്റെ സുഹൃത്തും ബൈക്ക് ഓടിച്ചിരുന്നയാളുമായ സിഖ്ന്ദ്ര സാഹ്നി എന്നയാള്‍ക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. സംഭവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തില്‍ ഉണ്ടായിരുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

    ആടിനെ ബൈക്ക് തട്ടിയതിനെ തുടര്‍ന്ന് നവീന്‍ കുമാറില്‍ നിന്നും അക്രമികള്‍ പണം ആവശ്യപ്പെട്ടിരുന്നതായി ഇയാളുടെ പിതാവ് വിനോദ് സിംഗ് ആരോപിച്ചു. 5000 രൂപ നല്‍കാമെന്ന് സമ്മതിച്ചെങ്കിലും അക്രമികള്‍ വഴങ്ങിയില്ലെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ആടിനെ ബൈക്ക് തട്ടിയതിന് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top