• Latest News

    Wednesday, April 5, 2017

    എ​ഡി​ജി​പി​യു​ടെ പേ​രി​ൽ വ്യാ​ജ സ​ന്ദേ​ശം : ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി
    Wednesday, April 5, 2017
    1:59:00 AM

    തി​രു​വ​ന​ന്ത​പു​രം: “ എ​ഡി​ജി​പി സ​ന്ധ്യ മാ​ഡ​ത്തി​ന്‍റെ വാ​ക്കു​ക​ൾ” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ദ​ക്ഷി​ണ മേ​ഖ​ല എ​ഡി​ജി​പി ഡോ. ​ബി.​സ​ന്ധ്യ​യു​ടെ പേ​രി​ൽ വ്യാ​ജ​സ​ന്ദേ​ശം പ്ര​ച​ര​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ മ​ല​പ്പു​റം ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.[www.malabarflash.com] 

    ര​ണ്ട് മ​ത​വ​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന​തി​നാ​യി ആ​സൂ​ത്രി​ത​മാ​യി ത​യാ​റാ​ക്ക​പ്പെ​ട്ട വ്യാ​ജ ശ​ബ്ദ സ​ന്ദേ​ശം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് മ​ല​പ്പു​റം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

    ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ലി​ൽ നി​ന്നു​ള്ള അ​മ​ൽ ആ​ഷ് എ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി​യ ചി​റ​യി​ൻ​കീ​ഴ് അ​ഴൂ​ർ കി​ളി​മു​ക്കി​ൽ അ​ൽ​വ​സി​ത് വീ​ട്ടി​ൽ ത​ങ്ക​യെ​ന്ന സ്ത്രീ​യു​ടേ​താ​ണ് വ്യാ​ജ ഓ​ഡി​യോ ക്ലി​പ്പി​ലെ ശ​ബ്ദ​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. 

    എ​ട്ടു​വ​ർ​ഷ​മാ​യി വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ് ഇ​വ​ർ. ഇ​വ​ർ​ക്കൊ​പ്പം പി​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ​യും ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കു വി​ധേ​യ​രാ​ക്കു​ന്ന​തി​ന് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് മ​ല​പ്പു​റം ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി അ​റി​യി​ച്ചു.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എ​ഡി​ജി​പി​യു​ടെ പേ​രി​ൽ വ്യാ​ജ സ​ന്ദേ​ശം : ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top