• Latest News

    Wednesday, April 12, 2017

    കുടിവെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ വെയിലത്ത് കൊണ്ടുപോകരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍
    Wednesday, April 12, 2017
    12:09:00 PM

    കൊച്ചി: മിനറല്‍ വാട്ടര്‍ നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ തീക്ഷ്ണമായ സൂര്യപ്രകാശമേറ്റ് തുറന്ന വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.[www.malabarflash.com] 
    സൂര്യപ്രകാശമേറ്റ് ചൂടാകുമ്പോള്‍ പ്ലാസ്റ്റിക് കുപ്പികള്‍ ബിസ്‌ഫെനോള്‍-എ എന്ന രാസ പരിണാമത്തിന് കാരണമാകുന്നു. ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.

    പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ച മിനറല്‍ വാട്ടര്‍ സൂര്യതാപമേല്‍ക്കുമ്പോള്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ ഇടപെടല്‍.

    മിനറല്‍ വാട്ടര്‍ നിറച്ച കുപ്പികള്‍ക്ക് ഐ.എസ്.ഒ. മാര്‍ക്ക് ഉണ്ടെങ്കിലും അത് കുപ്പിയില്‍ നിറച്ചിരിക്കുന്ന വെള്ളം ശുദ്ധമാണെന്നതിന്റെ തെളിവല്ലെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. നിര്‍മാണ വേളയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ സുരക്ഷിതമായിരിക്കും.

    എന്നാല്‍ ഇതില്‍ വെള്ളം നിറച്ച് തുറന്ന വാഹനങ്ങളില്‍ സൂര്യതാപമേറ്റ് കൊണ്ടുപോകുമ്പോഴാണ് അവ ആരോഗ്യത്തിന് ഹാനികരമാകുന്നത്. ചില രാജ്യങ്ങള്‍ ഇക്കാര്യം മനസ്സിലാക്കി തുറന്ന വാഹനത്തില്‍ മിനറല്‍ വാട്ടര്‍ നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടുപോകുന്നത് വിലക്കിയിട്ടുണ്ട്.

    ഒമാനില്‍ ഡോക്ടറായ സജീവ് ഭാസ്‌കര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കുടിവെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ വെയിലത്ത് കൊണ്ടുപോകരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top