• Latest News

    Friday, April 7, 2017

    ആറ് കിലോ കഞ്ചാവുമായി എം.ബി.എ വിദ്യാര്‍ത്ഥിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍
    Friday, April 7, 2017
    2:00:00 PM

    കാസര്‍കോട്: നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ഡെന്നിസിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച അര്‍ധരാത്രി ആദൂരില്‍ നടത്തിയ വാഹന പരിശോധനയില്‍ ആറ് കിലോ കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു.[www.malabarflash.com].

     രണ്ട് ആള്‍ട്ടോ കാര്‍ കസ്റ്റഡിയിലെടുത്തു. മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. ചട്ടഞ്ചാല്‍ കൂളിക്കുന്നിലെ അഹമ്മദ് എന്ന ആമു(30), മംഗലാപുരത്തെ എം.ബി.എ വിദ്യാര്‍ത്ഥി കൊല്ലം സ്വദേശി ഷിബിന്‍(25) എന്നിവരാണ് അറസ്റ്റിലായത്. 

    ചട്ടഞ്ചാലിലെ റഫീഖ്, കൊല്ലം സ്വദേശി രാഹുല്‍, കൊല്ലത്തെ മറ്റൊരു രാഹുല്‍ എന്നിവര്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. 

    ജില്ലയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി, ആദൂര്‍ സി.ഐ സിബി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നത്. കഞ്ചാവ് കടത്തുകാരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച അന്വേഷണ സംഘം ഇവര്‍ ആദൂരിലേക്ക് വരുന്നുണ്ടെന്ന് സൂചന ലഭിച്ചതിനാല്‍ റോഡില്‍ കാത്തുനിന്നു. 

    പോലീസ് ബാരിക്കേട് തകര്‍ത്ത് ആള്‍ട്ടോ കാര്‍ കുതിച്ചുപാഞ്ഞതോടെ പോലീസ് അതിന് പിറകെ ഓടി. എന്നാല്‍ പിന്നാലെ വന്ന കാറിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. രണ്ടുകാറുകളും പോലീസിനെ വെട്ടിച്ച് കടത്തികൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും പോലീസ് വണ്ടി കുറുകെ ഇട്ട് നിര്‍ത്തി. അകമ്പടി കാറിലുണ്ടായിരുന്ന മൂന്നുപേരാണ് ഓടി രക്ഷപ്പെട്ടത്. മറ്റുള്ളവരെ കസ്റ്റഡിയിലെടുത്തു. 

    ഇടുക്കിയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പിടിയിലായവര്‍ പറഞ്ഞു. വാടകയ്ക്ക് എടുത്ത കാറുകളാണ് കഞ്ചാവ് കടത്തിനായി ഉപയോഗിക്കുന്നത്. 

    കഞ്ചാവ് വേട്ടയില്‍ ആദൂര്‍ എസ്.ഐ കെ.കെ പ്രശോഭ്, എസ്.ഐ ഫിലിപ്പ്, എ.എസ്.ഐ നാരായണന്‍, ബാലകൃഷ്ണന്‍, സി.പി.ഒ അബൂബക്കര്‍, മധുസൂദനന്‍, സൈബര്‍ സെല്ലിലെ ശ്രീജിത്, അജേഷ് എന്നിവര്‍ പങ്കെടുത്തു

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ആറ് കിലോ കഞ്ചാവുമായി എം.ബി.എ വിദ്യാര്‍ത്ഥിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top