ബിരിക്കുളം: ഭാസ്കര കുമ്പളയുടെ ഇരുപതാം രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ, ബാലസംഘം ബിരിക്കുളം മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ മഴവില്ല് ഗ്രാമോത്സവവും വോളിനൈറ്റും വെളളിയാഴ്ച ബിരിക്കുളത്ത് തുടങ്ങും.[www.malabarflash.com]
രാവിലെ ഒൻപതു മുതൽ വിവിധ രചനാമത്സരങ്ങൾ നടക്കും. വൈകീട്ട് മൂന്നിനു നാട്ടുപയമ. 4.30 നു മഴവില്ല് ഉദ്ഘാടനവും പുസ്തക പ്രകാശനവും അവാർഡു ജേതാക്കൾക്കുള്ള അനുമോദനവും നടക്കും.
ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്യും. കെ ദിലീപ് അധ്യക്ഷനാകും. കെ.പി നാരായണൻ അനുമോദനവും ഉപഹാര സമർപ്പണവും നടത്തും. പ്രകാശൻ കരിവെള്ളൂർ പുസ്തകം പ്രകാശനം ചെയ്യും. എം.പി സുരേഷ്കുമാർ പരിപാടി വിശദീകരിക്കും.
6.30 നു കുസൃതിക്കൂട്ടം. രാത്രി ഏഴു മുതൽ വിവിധ കലാപരിപാടികൾ.
ശനിയാഴ്ച രാവിലെ 10 മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും. വൈകീട്ട് മൂന്നിനു വടംവലി മത്സരം. അഞ്ചിനു സോവനീർ പ്രകാശനവും സാംസ്കാരിക സായാഹ്നവും. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇ പത്മാവതി ഉദ്ഘാടനം ചെയ്യും.
പു.ക.സ ജില്ലാ പ്രസിഡന്റ് സി.എം വിനയചന്ദ്രൻ സോവനീർ പ്രകാശനം ചെയ്യും. സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.കെ രാജൻ മുഖ്യപ്രഭാഷണം നടത്തും.
6.30 മുതൽ നാടോടിനൃത്തം, ഒപ്പന, തിരുവാതിര എന്നിവ അരങ്ങേറും.
ഞായറാഴ്ച രാവിലെ പത്തു മുതൽ വിവിധ മത്സരങ്ങൾ. വൈകീട്ട് 4.30 നു സമാപന സമ്മേളനം. ഡി.വൈ.എഫ്.ഐ നേതാവ് ജംഷീദലി ഉദ്ഘാടനം ചെയ്യും. എം ലക്ഷ്മി അധ്യക്ഷയാകും. സിനിമാതാരം വിനീത്കുമാർ മുഖ്യാതിഥി ആയിരിക്കും. 6.30 മുതൽ ഉത്തരമേഖലാ വോളിനൈറ്റും നടക്കുമെന്ന് ചെയർമാൻ എം ലക്ഷ്മി, കൺവീനർ വി രാജേഷ് എന്നിവർ അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
0 comments:
Post a Comment