• Latest News

    Wednesday, April 26, 2017

    കുടിവെള്ളം ചോര്‍ത്തി പറമ്പിനടിച്ച വിവരം അധികൃതരെ അറിയിച്ചുവെന്നാരോപിച്ച് വികലാംഗ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു
    Wednesday, April 26, 2017
    4:57:00 PM

    കാസര്‍കോട്: കുടിവെള്ളം ചോര്‍ത്തി പറമ്പിനടിച്ച വിവരം അധികൃതരെ അറിയിച്ചുവെന്നാരോപിച്ച് വികലാംഗ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു.[www.malabarflash.com]

    കളനാട് പള്ളിക്ക് സമീപത്തെ മുഹമ്മദ് സിറാജി(32)നെ കുത്തേറ്റ് ഇ.കെ നായനാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് കളനാട്ടെ പറമ്പിലേക്ക് നടന്നുപോകുമ്പോഴാണ് സിറാജിന് നേരെ അക്രമം ഉണ്ടായത്. വികലാംഗനായ മുഹമ്മദ് സിറാജിന് വലതുകൈക്ക് സ്വാധീനകുറവുണ്ട്.

    വലതുകൈക്കും കഴുത്തിനും വെട്ടേറ്റ മുഹമ്മദ് സിറാജ് നിലവിളിച്ച് കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. അയല്‍ക്കാരനായ ബഷീര്‍ എന്നയാളാണ് അക്രമിച്ചതെന്ന് മുഹമ്മദ് സിറാജ് പറഞ്ഞു.

    വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം മോഷ്ടിച്ച് പറമ്പ് നനച്ചതിന് നേരത്തെ ബഷീറിനെതിരെ നടപടിയെടുത്തിരുന്നു. വാട്ടര്‍ അതോറിറ്റി നടത്തിയ പരിശോധനയില്‍ മോഷണം കണ്ടെത്തുകയും ഒരു ലക്ഷം രൂപ പിഴ ഈടാക്കുകയുമായിരുന്നു. വെള്ളം മോഷ്ടിച്ച വിവരം ചോര്‍ത്തി നല്‍കിയത് മുഹമ്മദ് സിറാജാണെന്ന് ആരോപിച്ചായിരുന്നു അക്രമം.

    മതില്‍ കെട്ടുന്നത് സംബന്ധിച്ച് അയല്‍ക്കാരനായ ബഷീറുമായി നേരത്തെ തര്‍ക്കമുണ്ടായിരുന്നുവത്രെ. നിരന്തരം ഭീഷണിയുള്ളതിനാല്‍ മതില്‍ കെട്ടാനായി കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ചിരുന്നു.

    വികലാംഗനായ മുഹമ്മദ് സിറാജിനെ അക്രമിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കുടിവെള്ളം ചോര്‍ത്തി പറമ്പിനടിച്ച വിവരം അധികൃതരെ അറിയിച്ചുവെന്നാരോപിച്ച് വികലാംഗ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top