• Latest News

    Friday, April 7, 2017

    പൊതുസ്ഥലത്ത് മദ്യപിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ് ജീപ്പില്‍ കുഴഞ്ഞുവീണു മരിച്ചു
    Friday, April 7, 2017
    7:34:00 PM

    കാസര്‍കോട് : പൊതുസ്ഥലത്ത് മദ്യപിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ് ജീപ്പില്‍ കുഴഞ്ഞുവീണു മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൗക്കി സി.പി.സി.ആര്‍.ഐ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സന്ദീപ് (28) ആണ് മരിച്ചത്.[www.malabarflash.com]

    ബീരന്ത് വയലില്‍ കൃഷി വകുപ്പിന്റെ വിത്തുല്‍പാദന കേന്ദ്രത്തിന് കീഴിലുള്ള വയലിന്റെ പരിസരത്ത് സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചു കൊണ്ടിരിക്കെയാണ് സന്ദീപ് ഉള്‍പ്പെടെ നാലുപേരെ പിടികൂടിയതെന്ന് പോലീസ് പറയുന്നു. പോലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സന്ദീപിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

    ജീപ്പില്‍ കയറ്റുന്നതിനിടെ കുഴഞ്ഞു വീണ യുവാവിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
    ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

    പതിവായി വയലില്‍ ഒത്തുകൂടി മദ്യപിക്കുന്ന സംഘം കൃഷി ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ടൗണ്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് എത്തിയത്. സന്ദീപിന്റെകൂടെയുണ്ടായിരുന്ന മൂന്നുപേരെ അറസ്റ്റ് ചെയ്തു.
    അതേ സമയം കസ്റ്റഡിയിലെടുക്കുന്നതിനിടെ സന്ദീപിനെ പോലീസ് ചവിട്ടിയിരുന്നതായും, ഇതാണ് മരണത്തിന് കാരണമെന്നും സന്ദീപിന്റെ സഹോദരന്‍ ദീപക് ആരോപിച്ചു

    സന്ദീപിനൊപ്പം കസ്റ്റഡിയിലെടുത്തിരുന്ന ചട്ടഞ്ചാലിലെ ബാലകൃഷ്ണന്‍, മൊഗ്രാലിലെ റസാഖ്, ആര്‍ ഡി നഗറിലെ രണദീപ് രാജ് എന്നിവരോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ പരാതി ഉന്നയിക്കുന്നതെന്നും ദീപക് പറയുന്നു. കാസര്‍കോട് സി പി സി ആര്‍ ഐയിലെ കാന്റീന്‍ ജീവനക്കാരനായ കേശവ-മനോരമ ദമ്പതികളുടെ മകനാണ് സന്ദീപ്.

    അതിനിടെ സന്ദീപിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പൊതുസ്ഥലത്ത് മദ്യപിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ് ജീപ്പില്‍ കുഴഞ്ഞുവീണു മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top