• Latest News

    Friday, April 28, 2017

    വീണു കിട്ടിയ പഴ്‌സ് തിരിച്ചു കൊടുത്തില്ല: പോലീസുകാരന് സസ്‌പെന്‍ഷന്‍
    Friday, April 28, 2017
    12:28:00 PM

    ത​ളി​പ്പ​റ​മ്പ്: സി​നി​മാ തി​യേ​റ്റ​റി​ല്‍ നി​ന്ന് വീ​ണു​കി​ട്ടി​യ പ​ണ​മ​ട​ങ്ങി​യ പ​ഴ്​സ് ഉ​ട​മ​യ്ക്ക് തി​രി​ച്ചു​കൊ​ടു​ക്കു​ന്ന​തി​ല്‍ അ​ലം​ഭാ​വം കാ​ട്ടി​യ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്​പെ​ൻ​ഡ് ചെ​യ്തു.[www.malabarflash.com] 
    ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്​റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​പി​ഒ ഉ​ണ്ട​പ്പ​റ​മ്പി​ലെ മു​ഹ​മ്മ​ദ് സ​ലീ​മി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

    ഈ ​മാ​സം 12ന് ​ന​ഗ​ര​ത്തി​ലെ ക്ലാ​സി​ക് തി​യേ​റ്റ​റി​ല്‍ വച്ചാ​യി​രു​ന്നു സം​ഭ​വം. സി​നി​മ കാ​ണാ​നെ​ത്തി​യ സ​ലീ​മി​ന്‍റെ ബ​ന്ധു കൂ​ടി​യാ​യ ഒ​രാ​ളു​ടെ പേ​ഴ്​സ് ന​ഷ്ട​പ്പെ​ട്ട​ത് തി​യേ​റ്റ​റി​ന​ക​ത്തു​നി​ന്നും സ​ലീ​മി​ന് കി​ട്ടി​യി​ട്ടും തി​രി​ച്ചു​കൊ​ടു​ക്കു​ന്ന​തി​ല്‍ അ​ലം​ഭാ​വം കാ​ണി​ച്ചു​വെ​ന്ന പ​രാ​തി​യി​ല്‍ സ്​പെ​ഷ്യ​ല്‍​ബ്രാ​ഞ്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

    പേ​ഴ്​സി​ല്‍ വ​ലി​യ തു​കയുണ്ടാ​യി​രു​ന്ന​തി​നാ​ല്‍ ഉ​ട​മ​യു​ടെ നി​ര്‍​ബ​ന്ധ​ത്തെ തു​ട​ര്‍​ന്ന് തി​യേ​റ്റ​റി​ന​ക​ത്തെ സി​സി​ടി​വി കാ​മ​റ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ സ​ലീം പേ​ഴ്​സ് നി​ല​ത്ത് നി​ന്നെ​ടു​ത്ത് പോ​ക്ക​റ്റി​ലി​ടു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ചോ​ദി​ച്ച​പ്പോ​ള്‍ താ​ന്‍ പേ​ഴ്​സ് ക​ണ്ടി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. സി​സി​ടി​വി ദൃ​ശ്യ​ത്തേ​പ്പ​റ്റി സൂ​ചി​പ്പി​ച്ച​പ്പോ​ള്‍ മാ​ത്ര​മാ​ണ് ഇ​ത് തി​രി​കെ ന​ല്‍​കി​യ​ത്. സം​ഭ​വം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ന്‍ വാ​ര്‍​ത്ത​യാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് മേ​ധാ​വി റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വീണു കിട്ടിയ പഴ്‌സ് തിരിച്ചു കൊടുത്തില്ല: പോലീസുകാരന് സസ്‌പെന്‍ഷന്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top