• Latest News

    Wednesday, April 12, 2017

    ബൂത്ത് ഏജന്റിനെ മര്‍ദിച്ച സി.പി.എം. പ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷ
    Wednesday, April 12, 2017
    12:00:00 PM

    കണ്ണൂര്‍: യു.ഡി.എഫ്. ബൂത്ത് ഏജന്റിനെയും പ്രവര്‍ത്തകനെയും മര്‍ദിച്ച് പരിക്കേല്പിച്ച സി.പി.എം. പ്രവര്‍ത്തകരായ 6 പേര്‍ക്ക് കണ്ണൂര്‍ ജൂഡീഷ്യല്‍ ഒന്നാംക്ലാസ് (രണ്ട്) കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചു. 2010-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിവസമായിരുന്നു സംഭവം.[www.malabarflash.com]

    മയ്യില്‍ ഗ്രാമപ്പഞ്ചായത്തിലെ കയരളം യു.പി. സ്‌കൂള്‍ ബൂത്തിലെ ഏജന്റായിരുന്ന ഇ.കെ.മധു, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി.കെ.വിജയന്‍ നമ്പ്യാര്‍ എന്നിവരെ മര്‍ദിച്ചുപരിക്കേല്പിച്ച കേസിലാണ് ശിക്ഷ.

    സി.പി.എം. പ്രവര്‍ത്തകരായ ടി.ഷജയന്‍, എ.കെ.രതീശ്, എം.വി.പ്രജീഷ്, സി.വി.രാഹുലന്‍, കെ.ശ്രീജിത്ത് എന്ന ജിത്ത്, ടി.ഷൈജു എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി രണ്ടുവര്‍ഷംവീതം തടവനുഭവിക്കുന്നതിനുപുറമെ 27,000 രൂപ പിഴയടയ്ക്കുകയും വേണം. പിഴയടച്ചാല്‍ 12,000 രൂപ വിജയന്‍ നമ്പ്യാര്‍ക്കും 6,000 രൂപ മധുവിനും നല്‍കാന്‍ കോടതി വിധിച്ചു.

    Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബൂത്ത് ഏജന്റിനെ മര്‍ദിച്ച സി.പി.എം. പ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top