• Latest News

    Monday, April 24, 2017

    ജില്ലാതല സീനിയർ കബഡി ടൂർണമെന്റിൽ സംഘചേതന കുതിരക്കോട് ജേതാക്കൾ
    Monday, April 24, 2017
    1:00:00 PM

    ഉദുമ: വിശ്വഭാരതി ആർട്സ് & സ്പോർട്സ് ക്ലബ് ആഥിത്യമരുളിയ ജില്ലാതല സീനിയർ കബഡി ടൂർണമെന്റിൽ സംഘചേതന കുതിരക്കോട് ജേതാക്കളായി.അർജ്ജുന അച്ചേരിയെയാണ് സംഘചേതന കുതിരക്കോട് കലാശപ്പോരാട്ടത്തിൽ തറപറ്റിച്ചത്. [www.malabarflash.com]

    ഞായറാഴ്ച രാവിലെ ക്ലബ്ബ് മുഖ്യരക്ഷാധികാരി ഗംഗാധരൻ നായർ പരിയാരം പതാക ഉയർത്തി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.സനാബിൽ ഫുട്ബോൾ അക്കാദമി ചെയർമാൻ കാപ്പിൽ കെബിഎം ഷെരീഫ് കബഡി താരങ്ങളെ പരിചയപ്പെട്ടു.

    യുവമോർച്ച സംസ്ഥാന സെക്രെട്ടറി എ പി ഹരീഷ്കുമാർ ടൂർണമെന്റ് വിജയികൾക്കുള്ള സമ്മാനധാനം നടത്തി.യുവമോർച്ച ജില്ലാ ജനറൽസെക്രെട്ടറി രാഗേഷ് കൈന്താർ,ബിജെപി ഉദുമ മണ്ഡലം ജനറൽ സെക്രെട്ടറി ബാബുരാജ്പരവനടുക്കം, പ്രതീപ് കൂട്ടക്കനി,ക്ലബ് പ്രെസിഡന്റ് വിവേക് പരിയാരം തുടങ്ങിയവർ സംസാരിച്ചു.


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ജില്ലാതല സീനിയർ കബഡി ടൂർണമെന്റിൽ സംഘചേതന കുതിരക്കോട് ജേതാക്കൾ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top