• Latest News

    Monday, April 10, 2017

    കുവൈത്തില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ വന്നു സൗദിയില്‍ ആടുമേയ്ക്കാന്‍ വിധിക്കപ്പെട്ട മലയാളി സോഷ്യല്‍ ഫോറം സഹായത്തോടെ നാടണഞ്ഞു.
    Monday, April 10, 2017
    8:40:00 PM

    ദമ്മാം: കുവൈത്തില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ വന്നു സൗദിയില്‍ ആടുമേയ്ക്കാന്‍ വിധിക്കപ്പെട്ട മലയാളി സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാടണഞ്ഞു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മുഹമ്മദ് ഷാഫിയാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ സഹായത്തോടെ സൗദി ഗവണ്മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ കഴിഞ്ഞ ദിവസം നാട്ടിലേക്കു തിരിച്ചത്.[www.malabarflash.com]

    ഒരു വര്ഷം മുമ്പാണ് കുവൈത്തിലെ ഒരു സ്‌പോണ്‍സറുടെ വീട്ടിലേക്ക് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുഹമ്മദ് ഷാഫി എത്തിയത്. എന്നാല്‍ അഞ്ചുമാസത്തിനു ശേഷം തൊഴിലുടമ സൗദിയിലെ നജ്‌റാന്‍ എന്ന സ്ഥലത്തേക്ക് സന്ദര്‍ശന വിസയില്‍ കടത്തിക്കൊണ്ടുവരികയും, അവിടെ ഒരു മരുഭൂമിയില്‍ ആടുമേയ്ക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുകയായിരുന്നു. 

    പിന്നീട് നജ്‌റാനില്‍ നിന്നും ദമ്മാമിലേക്കു കൊണ്ടുവരികയും, ഭക്ഷണമോ വെള്ളമോ പോലും ലഭിക്കാതെ ദുരിത ജീവിതം നയിക്കുന്നതിനിടയില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ഈ വിവരം അറിയുകയും മുഹമ്മദ് ഷാഫിയോട് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. തുടര്‍ന്ന് ഫോറം കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം നേതാക്കളായ മന്‍സൂര്‍ ആലംകോട്, ഹംസക്കോയ പൊന്നാനി എന്നിവരുടെ നേതൃത്തത്തില്‍ തൊഴിലുടമയുമായി നിരന്തരം സംസാരിച്ചതിനെത്തുടര്‍ന്നാണ് നാട്ടിലേക്ക് പോകാനുള്ള വഴിയൊരുങ്ങിയത്. 

    പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തി കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ടിലെ പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ നിന്നും എക്‌സിറ്റ് നല്‍കുകയും ഇത്തിഹാദ് എയര്‍ ലൈനില്‍ മുഹമ്മദ് ഷാഫി നാട്ടിലേക്ക് തിരിക്കുകയും ചെയ്തു.

    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കുവൈത്തില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ വന്നു സൗദിയില്‍ ആടുമേയ്ക്കാന്‍ വിധിക്കപ്പെട്ട മലയാളി സോഷ്യല്‍ ഫോറം സഹായത്തോടെ നാടണഞ്ഞു. Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top