• Latest News

    Monday, April 10, 2017

    ഇമാമ സോഷ്യല്‍ സെന്റര്‍ ഉല്‍ഘാടനം ചെയ്തു
    Monday, April 10, 2017
    4:45:00 PM

    തളങ്കര: മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമയുടെ പുതിയ സംരംഭമായ ഇമാമ സോഷ്യല്‍ സെന്റര്‍ മാലിക് ദീനാര്‍ വലിയ ജമാഅത്ത് പ്രസിഡന്റ് യഹ്‌യ ഹാജി തളങ്കര ഉല്‍ഘാടനം ചെയ്തു.[www.malabarflash.com]

    മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ ക്രിയാത്മകമായി ഇടപെട്ടുവരുന്ന ഇമാമ വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 
    സെന്റര്‍ കേന്ദ്രീകരിച്ച് ഭാവിയില്‍ ഹെല്‍പ്പ് ഡസ്‌ക്, കൗണ്‍സിലിംഗ് റൂം, റഫറന്‍സ് ലൈബ്രറി എന്നിവ ആരംഭിക്കാനാണ് പദ്ധതി.
    പരിപാടിയില്‍ അക്കാദമി പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ ആദ്ധ്യക്ഷനായി. 

    കെ.എം അബ്ദുറഹ്മാന്‍, ടി.എ ശാഫി, മുഹമ്മദ് വെല്‍ക്കം, മൂജീബ് തളങ്കര, കെ.എച്ച് അഷ്‌റഫ്, എന്‍.കെ അമാനുല്ല, ഹസൈനാര്‍ ഹാജി തളങ്കര, അബ്ദുറഹ്മാന്‍ ബാങ്കോട്, യൂനുസലി ഹുദവി ചോക്കാട്, ആബ്ദുല്‍ ഖാദര്‍ സഅദി, ആരിഫ് ഹുദവി കുന്നില്‍, നാഫിഅ് ഹുദവി അങ്കോല, ഇബ്രാഹിം ഹുദവി ബെളിഞ്ചം സംബന്ധിച്ചു. സ്വാദിഖ് ഹുദവി ആലംപാടി സ്വാഗതവും മന്‍സൂര്‍ ഹുദവി മുള്ളേരിയ നന്ദിയും പറഞ്ഞു.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഇമാമ സോഷ്യല്‍ സെന്റര്‍ ഉല്‍ഘാടനം ചെയ്തു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top