• Latest News

    Thursday, April 6, 2017

    ഹക്കീം വധം: മൂന്നുപേര്‍ പിടിയില്‍
    Thursday, April 6, 2017
    2:40:00 AM

    പയ്യന്നൂര്‍: പ്രമാദമായ ഹക്കീം വധക്കേസില്‍ മൂന്നുപേര്‍ സി.ബി.ഐ പിടിയിലായതായി സൂചന. അന്നത്തെ പള്ളി കമ്മിറ്റിയുമായി ബന്ധമുള്ള പ്രമുഖരാണ് പിടിയിലായതെന്നാണ് വിവരം. പയ്യന്നൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ എറണാകുളത്തേക്ക് കൊണ്ടു പോയതായാണ് വിവരം.[www.malabarflash.com]

    2015 ഫെബ്രുവരി ഒമ്പതിന് രാത്രിയാണ് കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായ അബ്ദുല്‍ ഹക്കീം കൊല്ലപ്പെട്ടത്. തലക്കടിച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചുകളഞ്ഞതായാണ് കേസ്. 10ന് രാവിലെ പള്ളിപ്പറമ്പില്‍ കത്തിക്കൊണ്ടിരിക്കുന്ന മൃതദേഹം കണ്ട മദ്‌റസ അധ്യാപകരാണ് വിവരം പോലീസില്‍ അറിയിച്ചത്. 

    ആദ്യം ലോക്കല്‍ പോലീസും തുടര്‍ന്ന് പ്രത്യേകസംഘവും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. പയ്യന്നൂരില്‍ ഹര്‍ത്താലും നിരാഹാരവുമുള്‍പ്പെടെ നടന്ന സമരത്തിനൊടുവില്‍ ഹൈകോടതി നിര്‍ദേശപ്രകാരം കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. 

    സി.ബി.ഐ ഓഫിസര്‍ ഡാര്‍വിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. നൂറുകണക്കിനുപേരെ ചോദ്യംചെയ്ത സി.ബി.ഐ സംഭവത്തിന് ദൃക്‌സാക്ഷിയെ കൂടി കണ്ടെത്തിയതായാണ് വിവരം. 

    പള്ളിയിലെ വാടകയും മറ്റും പിരിക്കുന്ന തൊഴിലായിരുന്നു ഹക്കീമിന്‍േറത്. പണവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലയില്‍ കലാശിച്ചതെന്നാണ് സൂചന.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഹക്കീം വധം: മൂന്നുപേര്‍ പിടിയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top