• Latest News

    Monday, April 3, 2017

    ഫേസ്ബുക്ക് പ്രണയം; പതിനേഴുകാരനെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍
    Monday, April 3, 2017
    2:39:00 AM

    പാലാ: പ്രായപൂര്‍ത്തിയാകാത്ത മകനെ പീഡിപ്പിച്ചെന്ന മാതാവിെന്റ പരാതിയില്‍ ഇരുപത്തിയൊന്നുകാരി അറസ്റ്റില്‍. എറണാകുളം കണ്ണേങ്കാട്ട് സ്വദേശി മിറ്റില്‍ഡയെയാണ് പോക്‌സോ നിയമപ്രകാരം രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

    രാമപുരം സ്വദേശിയായ പതിനേഴുകാരനായ ആണ്‍കുട്ടിയുടെ വീട്ടിലെത്തി മുറിയില്‍ കയറി വാതിലടച്ച ഇവരെ രാമപുരം പോലീസ് വാതില്‍ തകര്‍ത്ത് അകത്തുകയറി അറസ്റ്റ് ചെയ്യുകയായിരുന്നു. ഫേസ്ബുക്കുവഴി പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി എറണാകുളത്ത് ബ്യൂട്ടീഷ്യനായി ജോലിനോക്കി വരുകയായിരുന്നു.

    കഴിഞ്ഞയാഴ്ച രാമപുരത്ത് എത്തിയ ഇവര്‍ ഈ പതിനേഴുകാരനൊപ്പം ഇവിടെ ഒരുവീട്ടില്‍ താമസിച്ചിരുന്നു. അന്ന് വീട്ടുകാര്‍ ഇടപെട്ട് പെണ്‍കുട്ടിയെ സ്വന്തം വീട്ടിലെത്തിക്കുകയായിരുന്നു. ഞായറാഴ്ച വീണ്ടും ആണ്‍കുട്ടിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടി മുറിയില്‍ കയറി വാതിലടച്ചു. വീട്ടുകാരും നാട്ടുകാരും ശ്രമിച്ചിട്ടും വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് മാതാവ് രാമപുരം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീെസത്തി വാതില്‍ തകര്‍ത്ത് ഇരുവരെയും സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും പെണ്‍കുട്ടിയെ വൈദ്യപരിശോധനക്കുശേഷം കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. 

    വീട്ടിലേക്ക് പോകാന്‍ വിസമ്മതിച്ച ആണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്കയച്ചു. 

    രാമപുരം സി.ഐ എന്‍. ബാബുക്കുട്ടന്‍, എസ്.ഐ കെ.കെ. ലാലു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഫേസ്ബുക്ക് പ്രണയം; പതിനേഴുകാരനെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top