• Latest News

    Tuesday, April 4, 2017

    ഫസല്‍ വധക്കേസ്: സഹോദരന്റെ ഹര്‍ജിയില്‍ അന്വേഷണ സംഘത്തിന് കോടതിയുടെ നോട്ടീസ്
    Tuesday, April 4, 2017
    11:40:00 AM

    തലശേരി: ഫസല്‍ വധക്കേസ് അന്വേഷണ സംഘത്തിനു സിബിഐ കോടതിയുടെ നോട്ടീസ്. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടു ഫസലിന്റെ സഹോദരന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണു നടപടി.[www.malabarflash.com]

    പ്രതികളായി സിബിഐ കണ്ടെത്തിയ സിപിഎമ്മുകാരല്ല യഥാര്‍ഥ പ്രതികളെന്നും കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും പിടിയിലായ മാഹി ചെമ്പ്ര സ്വദേശി സുബീഷ് വെളിപ്പെടുത്തിയിരുന്നു. ഇതു ചൂണ്ടിക്കാണിച്ചാണു ഫസലിന്റെ സഹോദരന്‍ എറണാകുളം സിബിഐ കോടതിയെ സമീപിച്ചത്.
    തലശ്ശേരി ജെടി റോഡില്‍ 2006 ഒക്ടോബര്‍ 22നു പുലര്‍ച്ചെയാണു ഫസല്‍ കൊല്ലപ്പെടുന്നത്. സംഭവത്തിനു തലേദിവസം മാടപ്പീടികയിലുണ്ടായ ബിജെപി – എന്‍ഡിഎഫ് സംഘര്‍ഷങ്ങളും പ്രദേശത്ത് എന്‍ഡിഎഫ് വളരുന്നുവെന്ന സംശയവുമാണു ഫസല്‍ വധത്തിലേക്കു നയിച്ചതെന്നും അക്രമിസംഘത്തിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ ആരൊക്കെയാണെന്നും കൃത്യം നടത്തിയതെങ്ങനെയെന്നും സുബീഷ് പോലീസിനോടു പറഞ്ഞിരുന്നു.
    സംസ്ഥാനത്തു തന്നെ ഏറെ വിവാദങ്ങളുയര്‍ത്തിയതാണു ഫസല്‍ വധക്കേസ്. കേസില്‍ നേരത്തേ അറസ്റ്റിലായിരുന്ന ആറു സിപിഎം പ്രവര്‍ത്തകര്‍ക്കു പുറമെ, കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും ഗൂഢാലോചന കുറ്റം ചുമത്തി സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഫസല്‍ വധക്കേസ്: സഹോദരന്റെ ഹര്‍ജിയില്‍ അന്വേഷണ സംഘത്തിന് കോടതിയുടെ നോട്ടീസ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top