• Latest News

    Friday, April 28, 2017

    അഹ്‌ലു ബൈത്തിനോടുള്ള സ്‌നേഹം ആദര്‍ശത്തിന്റെ അടിസ്ഥാന ശില: ഡോ.ഫാറൂഖ് നഈമി
    Friday, April 28, 2017
    7:30:00 PM

    കാസര്‍കോട്: ഇസ് ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന ശിലയാണ് പ്രവാചകരോടും പ്രവാചക കുടുംബത്തോടുമുള്ള സ്‌നേഹമെന്ന് എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഡോ.മുഹമ്മദ് ഫാറൂഖ് നഈമി പറഞ്ഞു.[www.malabarflash.com]
    മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി, സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 11ാം ഉറൂസ് മുബാറക് ഭാഗമായി നടന്ന അഹ് ലുബൈത്ത് പഠനം സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    അഹ് ലു ബൈത്തിനെ അപമാനിക്കുന്ന തരത്തിലുള്ള സമീപനങ്ങള്‍ വിശ്വാസിയുടെ ഭാഗത്ത് നിന്നുണ്ടാവരുത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിക പ്രഭ പരത്തുന്നതില്‍ പ്രവാചക കുടുംബാംഗങ്ങള്‍ വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍ പാഴൂര്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാലിന്റെ അധ്യക്ഷതയില്‍ സയ്യിദ് അത്വാവുള്ള തങ്ങള്‍ ഉദ്യാവരം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് മിസ്ബാഹി സ്വാഗതവും അബ്ദുല്‍ ഖാദിര്‍ സഅദി ചുള്ളിക്കാനം നന്ദിയും പറഞ്ഞു.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അഹ്‌ലു ബൈത്തിനോടുള്ള സ്‌നേഹം ആദര്‍ശത്തിന്റെ അടിസ്ഥാന ശില: ഡോ.ഫാറൂഖ് നഈമി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top