• Latest News

    Tuesday, April 25, 2017

    വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ദുബൈ മാള്‍ മണിക്കൂറുകളോളം ഇരുട്ടിലായി
    Tuesday, April 25, 2017
    12:43:00 AM

    ദുബൈ: വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ദുബൈ മാള്‍ മണിക്കൂറുകളോളം ഇരുട്ടിലായി. തിങ്കളാഴ്ച വൈകിട്ട് ഏഴേകാലോടെയായിരുന്നു വൈദ്യുതി ബന്ധം നിലച്ചത്. ഇതോടെ മാളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു.[www.malabarflash.com] 

    കടകളും റസ്റ്റേറന്റുകളും ഷട്ടര്‍ താഴ്ത്തി. സിനിമാ തിയേറ്ററുകളും സ്തംഭിച്ചു. ഈ സമയം മാളിനകത്ത് ആയിരക്കണക്കിന് പേരുണ്ടായിരുന്നു. പലരും മൊബൈല്‍ ഫോണ്‍ ലൈറ്റുകള്‍ പ്രവര്‍ത്തിച്ചാണ് ഏറെ നേരം നിന്നത്.
    സംഭവത്തെ തുടര്‍ന്ന് മാള്‍ അധികൃതര്‍ മിനിറ്റുകള്‍ക്കകം അടിയന്തര സംവിധാനമൊരുക്കി. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ ദുബൈ ജല–വൈദ്യുതി വിഭാഗവും മാള്‍ അധികൃതരും രാത്രി വൈകിയും പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്നു. 

    ലോകത്തെ ഏറ്റവും വലിയ ജനപ്രിയ വ്യാപാര വാണിജ്യ കേന്ദ്രമായാണ് ദുബൈ മാള്‍ അറിയപ്പെടുന്നത്.

    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ദുബൈ മാള്‍ മണിക്കൂറുകളോളം ഇരുട്ടിലായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top