• Latest News

  Saturday, April 29, 2017

  എന്നെ വളര്‍ത്തിയത് മുസ്ലിംലീഗ്: ചെര്‍ക്കളം അബ്ദുല്ല
  Saturday, April 29, 2017
  11:53:00 PM

  ദുബൈ: മുസ്ലിംലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ചെര്‍ക്കളം അബ്ദുല്ല എന്ന പൊതു പ്രവര്‍ത്തകനെ വളര്‍ത്തിയത് എന്നും സമൂഹത്തിനായി കര്‍മ്മ രംഗത്ത് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി എന്നില്‍ ഏല്‍പിച്ച ഉത്തരവാദിത്വം മാത്രമാണെന്നും മുന്‍ കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ ചെര്‍ക്കള അബ്ദുല്ല പറഞ്ഞു. [www.malabarflash.com]

  പൊതു പ്രവര്‍ത്തന രംഗത്ത് ആറു പതിറ്റാണ്ട് പിന്നിടുന്ന ചെര്‍ക്കളം അബ്ദുല്ലക്ക് ദുബൈ കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി നല്‍കിയ പ്രവാസലോകത്തിന്റെ ആദരവിന് നന്ദി അറിയിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഭരിക്കുന്ന പിണറായിയുടെയും കേന്ദ്രം ഭരിക്കുന്ന മോഡിയുടെയും അഡ്ജസ്റ്റ്മന്റ് രാഷ്ട്രീയത്തിന്റെ പരിണിതഫലമായാണു ബെഹ്‌റയെ പോലൊരു വീഴ്ചകള്‍ മാത്രം സംഭവിക്കുന്ന പോലീസ് മേധാവിയെ കേരളത്തിനു സഹിക്കേണ്ടി വന്നത്.

  മലപ്പുറം തെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗിന്റെ തിളക്കമാര്‍ന്ന ജയം കേന്ദ്ര കേരള സര്‍ക്കറിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരായ ശക്തമായ വിധിയെഴുത്താണെന്നും 2019 ലെ പൊതു തിരഞ്ഞെടുപ്പിന്റെ മുന്നോടി മാത്രമാണിതെന്നും ചെര്‍ക്കളം കൂട്ടിച്ചേര്‍ത്തു.

  ഉത്തമ സേവനത്തിന്റെ ഉദാത്ത മാതൃകയായായ കെ എം സി സി മനുഷ്യ മനസ്സുകളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ സംഘടനയാണ്, കാരുണ്യ പ്രവര്‍ത്തനോതോടപ്പം നൂതനമായ പരിപാടികള്‍ ആവിഷ്‌കരിച്ചു കൊണ്ട് നടപ്പിലാക്കുന്ന ദുബൈ കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

  ദേര പേള്‍ ക്രീക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപിച്ച ചടങ്ങ് യു എ ഇ കെ എം സി സി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. 60 വര്‍ഷത്തെ പൊതു ജീവിതത്തില്‍ മാതൃക ജനസേവനം നടത്തിയ ചെര്‍ക്കളം അബ്ദുല്ലയുടെ പ്രവര്‍ത്തനം വളര്‍ന്നു വരുന്ന പൊതു പ്രവര്‍ത്തകര്‍ക് മാതൃകയാണെന്നും അദ്ദേഹത്തിന്റെ നേതൃത്വ പാടവും ആരെയും അതിശയിപ്പിക്കുന്ന രീതിയിലെന്നും, കാസറകോട് ജില്ലയെ ഹരിത രാഷ്ട്രീയത്തില്‍ ചേര്‍ത്ത് നിര്‍ത്തിയതില്‍ മുഖ്യ പങ്കു വഹിച്ചയാളാണ് ചെര്‍ക്കളം അബ്ദുല്ലയെന്നും യഹ്‌യ തളങ്കര അഭിപ്രായപ്പെട്ടു

  മണ്ഡലം പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. പി.ഡി നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു.
  ദുബൈ എമിഗ്രേഷന്‍ പ്രതിനിധി മാജിദ് അഹമ്മദ് ജുമാ അല്‍ മര്‍സൂഖി ചെര്‍ക്കളം അബ്ദുല്ലക്ക് സ്‌നേഹോപഹാരം സമ്മാനിച്ചു. പ്രവാസ മാധ്യമ പ്രവര്‍ത്തന രംഗത്ത് പന്ത്രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി നാട്ടിലേക്ക് സ്ഥലം മാറി പോകുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഏഷ്യനെറ്റ് ഗള്‍ഫ് ചീഫ് റിപ്പോര്‍ട്ടറുമായ ഫൈസല്‍ ബിന്‍ അഹമ്മദിനുള്ള ഉപഹാരം യഹ്‌യ തളങ്കരയും, കുമ്പള അക്കാദമി എം ഡിയും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകുനുമായ ഖലീല്‍ മാസ്റ്റര്‍ക്കുള്ള ഉപഹാരം നിസാര്‍ തളങ്കരയും സമ്മാനിച്ചു. ആജ്ഞാശക്തിയും, ആറ് പതിറ്റാണ്ട് നീണ്ട കര്‍മ്മ നിരതമായ രാഷ്ട്രിയ സാമൂഹ്യ സേവന സപര്യയിലൂടെ ജനമനസ്സ് കീഴടക്കിയ ചെര്‍ക്കളം കാസറകോട് കാരായ നാനാജാതി മതസ്ഥരും, രാഷ്ട്രീയ എതിരാളികളും അംഗീകരിച്ച് ആദരിക്കുന്ന ആധുനിക കാസറകോടിന്റെ ശില്പിയാണെന്ന് സ്‌നേഹാദര ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി കെ.എം സി.സി.യു.എ.ഇ നാഷണല്‍ കമ്മിറ്റി സീനിയര്‍ വൈ. പ്രസിഡണ്ട് അഷ്‌റഫ് പള്ളിക്കണ്ടംപറഞ്ഞു.

  ഹസൈനാര്‍ തോട്ടുംഭാഗം, എം എ മുഹമ്മദ്കുഞ്ഞി, ഹനീഫ് ചെര്‍ക്കള, നസീര്‍ മാടായി, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, ഖയൂം മാന്യ, മജീദ് തെരുവത്ത്, ഹാരിസ് പള്ളിപ്പുഴ, അന്‍വര്‍ കോളിയടുക്കം, ശരീഫ് പൈക്ക, ഹസൈനാര്‍ ബീജന്തടുക്ക, സി എച്ച്. നൂറുദ്ദീന്‍, ടി ആര്‍ ഹനീഫ്, റഷീദ് ഹാജി കല്ലിങ്കാല്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, ഇസ്മയില്‍ നാലാം വാതുക്കല്‍, മഹമൂദ് ഹാജി പൈവളിഗെ, അയൂബ് ഉറുമി, യൂസഫ് മുക്കൂട്, എ ജി എ റഹ്മാന്‍, ഒ എം അബ്ദുല്ല ഗുരുക്കള്‍, ഇ ബി അഹമ്മദ് ചെടേക്കാല്‍, ഐ പി എം ഇബ്രാഹിം പൈക്ക, കരീം മൊഗര്‍, സത്താര്‍ ആലമ്പാടി, സിദ്ധീഖ് ചൗക്കി, മുനീഫ് ബദിയഡുക്ക, സമീര്‍ തളങ്കര, ഷംസുദ്ദീന്‍ മാസ്റ്റര്‍ പടലടുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു. ട്രഷര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു.

  Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: എന്നെ വളര്‍ത്തിയത് മുസ്ലിംലീഗ്: ചെര്‍ക്കളം അബ്ദുല്ല Rating: 5 Reviewed By: UMRAS vision
  Scroll to Top