• Latest News

    Sunday, April 23, 2017

    ഷാര്‍ജ ഖാലിദ് തുറമുഖത്ത് ബോട്ടിന് തീ പിടിച്ചു
    Sunday, April 23, 2017
    12:07:00 PM

    ഷാര്‍ജ: ഖാലിദ് തുറമുഖത്തു ബോട്ടിന് തീ പിടിച്ചു. ശനിയാഴ്ച വൈകിട്ട് ആറോടെ തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന ബോട്ടിലായിരുന്നു അഗ്‌നിബാധ.[www.malabarflash.com]
    ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം തീ അണച്ചതിനാല്‍ തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന ബോട്ടുകളിലേയ്ക്ക് പടര്‍ന്നില്ല. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

    അയല്‍ രാജ്യങ്ങളിലേയ്ക്ക് ഉള്‍പ്പെടെ ഇവിടെ നിന്ന് ബോട്ടുകളിലും ഉരുക്കളിലും ചരക്കു കയറ്റി അയക്കുന്നുണ്ട്. കത്തിനശിച്ച ബോട്ടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഷാര്‍ജ ഖാലിദ് തുറമുഖത്ത് ബോട്ടിന് തീ പിടിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top