• Latest News

    Friday, April 7, 2017

    ബദിയഡുക്കയില്‍ എട്ടു വയസ്സുകാരന്‍ കിണററില്‍ വീണ് മരിച്ചു
    Friday, April 7, 2017
    8:08:00 PM

    കാസര്‍കോട്: കളിച്ചുകൊണ്ടിരിക്കുകയായിരുന്ന എട്ടു വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. ബദിയഡുക്ക ഉപ്പുകുളത്തെ എം ടി മുഹമ്മദ് - അസ്മ ദമ്പതികളുടെ മകന്‍ മിന്‍ഹാജ് (എട്ട്) ആണ് മരിച്ചത്. [www.malabarflash.com] 
    വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. അസ്മ വീട്ടുപറമ്പിലെ തോട്ടത്തില്‍ വെള്ളം നനക്കുന്നതിനിടെയാണ് ഒപ്പമുണ്ടായിരുന്ന മകന്‍ കിണറ്റിലേക്ക് വീണത്. മകനെ രക്ഷിക്കാന്‍ കിണറ്റിലേക്ക് എടുത്ത് ചാടിയ അസ്മ(26)യെ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.[www.malabarflash.com]

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബദിയഡുക്കയില്‍ എട്ടു വയസ്സുകാരന്‍ കിണററില്‍ വീണ് മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top